Asianet News MalayalamAsianet News Malayalam

മറ്റൊരാളെ മെന്‍ഷന്‍ ചെയ്യാം, സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാം; പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

സ്റ്റാറ്റസില്‍ മറ്റൊരാളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പിലേക്ക് വരുന്നു 

WhatsApp will soon roll out a new feature that lets users mention others in their Status
Author
First Published Oct 5, 2024, 12:02 PM IST | Last Updated Oct 5, 2024, 12:05 PM IST

തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ ഒരുപടി മുന്നിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിലേക്ക് അടുത്ത നിര അപ്‌ഡേറ്റുകള്‍ വരുന്നു. സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാനും റീഷെയര്‍ ചെയ്യാനും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്. 

പുതിയ അപ്‌ഡേറ്റോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഇന്‍സ്റ്റഗ്രാമിലേത് പോലെ ടാപ് ചെയ്‌ത് ലൈക്ക് ചെയ്യാം. ഇതോടെ സ്റ്റാറ്റസ് സീനായ യൂസര്‍മാരുടെ പേരിനൊപ്പം ലൗ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ലൈക്കിന് പുറമെ മറ്റ് കമന്‍റുകള്‍ രേഖപ്പെടുത്താനുള്ള ഓപ്ഷനില്ല. ഇതിനകം മിക്ക ഡിവൈസുകളിലും ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആഗോളമായി സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍ ഇപ്പോള്‍ വന്നിരിക്കുന്നു. സ്വകാര്യമായ ഈ ലൈക്കുകള്‍ സ്റ്റാറ്റസ് ഇട്ടയാള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ ഈ ഹാര്‍ട്ട് ഐക്കണിന് മറുപടി നല്‍കാന്‍ സ്റ്റാറ്റസിന്‍റെ ഉടമയ്ക്ക് കഴിയില്ല. 

ഇതിന് പുറമെ മറ്റ് ചില ഫീച്ചറുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വരികയാണ്. സ്റ്റാറ്റസില്‍ ഇനി മുതല്‍ മറ്റൊരാളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ മൂന്നാമതൊരാള്‍ക്ക് ഇക്കാര്യം കാണാന്‍ കഴിയില്ല. മെന്‍ഷന്‍ ചെയ്തുകഴിഞ്ഞാല്‍ ആ കോണ്‍ടാക്റ്റിന് ഈ സ്റ്റാറ്റസ് സ്വന്തം സ്റ്റാറ്റസില്‍ റീ ഷെയര്‍ ചെയ്യാനും സംവിധാനമുണ്ട്. ഇന്‍സ്റ്റഗ്രാമിന് സമാനമായ ഫീച്ചറാണിത്. ഇതിനെല്ലാം പുറമെ മറ്റനേകം ഫീച്ചറുകളും വാട്‌സ്ആപ്പിലേക്ക് വരും മാസങ്ങളില്‍ വരുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.  

വാട്‌സ്ആപ്പില്‍ വസ്തുതാ പരിശോധനയും

വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറും വാട്‌സ്ആപ്പിലേക്ക് വരുന്നുണ്ട്. വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ഗൂഗിളിന്‍റെ സഹായത്തോടെയാണ് വാട്‌സ്ആപ്പ് ഈ വസ്‌തുതാ പരിശോധന നടത്തുന്നത്. 

Read more: വൺപ്ലസ്, സാംസങ്, റെഡ്‌മി സ്‌മാര്‍ട്ട്ഫോണ്‍ കയ്യിലുണ്ടോ; ഐഫോൺ 16 വാങ്ങാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios