വാട്ട്സ്ആപ്പില്‍ പുതിയ പ്രത്യേകത എത്തുന്നു
വാട്ട്സ്ആപ്പില്‍ പുതിയ പ്രത്യേകത എത്തുന്നു. വാട്ട്സ്ആപ്പിന്‍റെ പുതിയ പതിപ്പ് 2.17.123 ലായിരിക്കും ഈ പ്രത്യേകത എത്തുന്നത്. ഇപ്പോള്‍ വാട്ട്സ്ആപ്പ് വഴി വീഡിയോ, ഇമേജ്, ജിഫ് മുതല്‍ കോണ്‍ടാക്റ്റുകള്‍ വരെ ഷെയര്‍ ചെയ്യാം, ഇതില്‍ കോണ്‍ടാക്റ്റ് ഷെയറിംഗിലാണ് വ്യത്യാസം സംഭവിക്കുന്നത്. ഇതുവരെ ഒരു കോണ്‍ടാക്റ്റ് മാത്രമാണ് ഷെയര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ പ്രത്യേകത.
ഇതോടെ ചില നമ്പറുകളെ ഗ്രൂപ്പുകളാക്കി തന്നെ ഒരു വാട്ട്സ്ആപ്പ് യൂസര്‍ക്ക് മറ്റൊരു യൂസറിലേക്ക് എത്തിക്കാന്‍ സാധിക്കും. ആദ്യം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രത്യേകത വൈകാതെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലഭിക്കും.