പ്രിയപ്പെട്ടവരുടെ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍

വാട്‌സ്ആപ്പില്‍ നമ്മള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും ഇനി അവഗണിക്കാനാവില്ല, റിമൈന്‍ഡര്‍ വരുന്നു

WhatsApp testing Message status reminders

ഇനി റിമൈൻഡറായി വാട്‌‌സ്ആപ്പുണ്ടാകും. നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് വാട്‌‌സ്ആപ്പ് ഓർമ്മിപ്പിക്കും. വാട്‌‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വൈകാതെ മറ്റുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. തപ്പിപ്പോകാതെ തന്നെ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകളും മെസേജുകളും നമ്മളെ വാട്സ്ആപ്പ് അറിയിക്കും. സ്ഥിരമായി ഇടപെടുന്നവരും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് സിഗ്നല്‍ തരിക. 

അടുത്തിടെയാണ് സ്റ്റാറ്റസ് മെൻഷൻ ഓപ്ഷൻ വാട്‌‌സ്ആപ്പ് അവതരിപ്പിച്ചത്. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അപ്ഡേറ്റ് പ്രകാരം നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനുമാകും. വാട്‌‌സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക.

ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും. ഗ്രൂപ്പ് ചാറ്റുകൾ സൈലന്‍റാക്കി വെയ്ക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ ലഭിക്കില്ല. വ്യക്തികളെ മെൻഷൻ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ  സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ മെൻഷൻ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതിൽ വ്യക്തതയില്ല. ഏറെ പുതിയ അപ്ഡേറ്റുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിക്കുന്നത്. ഇനിയുമേറെ ഫീച്ചറുകള്‍ വരും ആഴ്‌ചകളില്‍ വരും. 

Read more: സന്തോഷ് ശിവന്‍റെയും ബാഹുബലി നിര്‍മാതാവിന്‍റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; തട്ടിപ്പ് പെരുകുന്നു

Latest Videos
Follow Us:
Download App:
  • android
  • ios