സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ മാത്രമാണ് മെസെജ് തിരിച്ചെടുക്കാന്‍ സാധിക്കുക. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്ന വാബ് ബീറ്റ് ഇന്‍ഫോം എന്ന സൈറ്റാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഉടന്‍ ഇറക്കുമെന്ന് സൂചന നല്‍കിയത്. ഒരു സന്ദേശം അയച്ച് അഞ്ച് മിനുട്ടാണ് അത് തിരിച്ചെടുക്കാനുള്ള സമയം.
വാട്‌സ്ആപ്പിന്‍റെ പുതിയ വേര്‍ഷനായ 2.17.30യില്‍ പുതിയ ഫീച്ചര്‍ ഇതുവരെ ലഭ്യമല്ല. എല്ലാ തരം മെസെജുകളിലും റീകോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ടെക്സ്റ്റ്, വീഡിയോ, പിച്ചര്‍, ഗിഫ്, സ്റ്റാറ്റസ് എന്നിവയ്‌ക്കെല്ലാം റീകോള്‍ ഫിച്ചര്‍ ബാധകമായിരിക്കും. സെന്‍ഡര്‍ മെസെജ് വായിക്കുന്നതിന് മുന്‍പ് മാത്രമാണ് മെസെജുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കുക. ഹിഡണ്‍ ഫീച്ചറായിട്ടാണ് റീകോള്‍ സൗകര്യം വാട്‌സഅപ്പ് അവതരിപ്പിക്കുക.
ഫീച്ചറിന്‍റെ സേവനം ആവശ്യമുള്ളവര്‍ സെറ്റിങ്ങ്സില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ സൗകര്യം ഉപയോഗിക്കാന്‍ കഴിയുള്ളു
വെബ് ബീറ്റ ഇന്‍ഫോമിന്‍റെ വാര്‍ത്തയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിന്‍റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈ വര്‍ഷം ഏപ്രിലില്‍ ഇറക്കിയ വാട്സ്ആപ്പ് ന്യൂബീറ്റ റിലീസില്‍ ഫീച്ചര്‍ ലഭ്യമായിരുന്നു.