അയച്ച സന്ദേശം തിരിച്ച് വിളിക്കാം; വാട്ട്സ്ആപ്പ് റീകോള്‍ ഫീച്ചര്‍
ന്യൂയോര്‍ക്ക്: അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാവുന്ന പ്രത്യേകത എല്ലാവര്‍ക്കും അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ആദ്യഘട്ടത്തില്‍ വാട്ട്സ്ആപ്പ് വിന്‍ഡോസ് പതിപ്പില്‍ ലഭിച്ചിരുന്ന പ്രത്യേകത ഇന്നുമുതല്‍ എല്ലാവര്‍ക്കും ലഭിക്കുമെന്നാണ് വാട്ട്സ്ആപ്പ് അറിയിക്കുന്നത്. ഡീലിറ്റ് എവരിവണ്‍, റീകോള്‍ ബട്ടണ്‍, റീവോക്ക് ബട്ടണ്‍ എന്നിങ്ങനെ വിവിധ പേരില്‍ ഈ ഫീച്ചര്‍ അറിയപ്പെടുന്നുണ്ട്.
ഇത് പ്രകാരം അബദ്ധത്തിലോ, ആളുമാറിയോ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നും ഒരു സന്ദേശം സെന്‍റ് ആയി പോയാല്‍. അത് വേണ്ടെന്ന് തോന്നിയാല്‍ 7 മിനുട്ടിനുള്ളില്‍ നീക്കം ചെയ്യാം. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അടുത്ത അപ്ഡേഷനില്‍ ഈ ഫീച്ചര്‍ ലഭിക്കും എന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.
പക്ഷെ, ടെക്നിക്കലായി ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എല്ലാ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കും ഒറ്റയടിക്ക് ഈ ഫീച്ചര്‍ ലഭ്യമാകണമെന്നില്ല എന്ന സൂചനയുമുണ്ട്. അതിനാല്‍ ഇന്ത്യയില്‍ ഫീച്ചര്‍ എത്താന്‍ ഇത്തിരി കാത്തിരിക്കേണ്ടി വന്നേക്കാം. വാട്ട്സ്ആപ്പ് വെബ് പതിപ്പിലും പുതിയ പ്രത്യേകത ലഭിക്കും.