വാട്ട്സ്ആപ്പില്‍ ഒടുവില്‍ റീക്കോള്‍ എത്തി
ദില്ലി: പുതിയ സവിശേഷതയുമായി വാട്ട്‌സാപ്പ് വീണ്ടും എത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് ഈ സവിശേഷത ലഭ്യമാകുന്നത്. ഫേസ്ബുക്ക് ഉടമസ്തതയിലുളള വാട്ട്‌സാപ്പില്‍ ' delete for every one' എന്ന സവിശേഷതയുമായി എത്തുന്നു. ഈ സംവിധാനം ഉപയോഗിച്ച് നിങ്ങള്‍ അറിയാതെ തെറ്റായ മെസേജ് അയച്ചാലോ അല്ലെങ്കില്‍ മെസേജ് മാറി പോയാലോ അവര്‍ വായിക്കുന്നതിനു മുന്‍പു തന്നെ നിങ്ങള്‍ക്ക് ആ മെസേജ് ഡിലീറ്റ് ചെയ്യാം.
എന്നാല്‍, ഈ സവിശേഷത ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ടെസ്റ്റിങ്ങ് സ്റ്റേജ് കഴിഞ്ഞാല്‍ ഇത് എല്ലാവര്‍ക്കും സജീവമാകും. ടിപ്സ്റ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ നോട്ടിഫിക്കേഷന്‍ സെന്ററില്‍ നിന്നുളള മെസേജുകളും ഡിലീറ്റ് ചെയ്യും എന്നാണ്. അതേസമയം, ഈ 'റീകോള്‍' സവിശേഷത മറ്റു ചാറ്റ് ആപ്പുകളായ ടെലിഗ്രാം, വൈബര്‍ കൂടാതെ മറ്റു കോംപറ്റീറ്റര്‍ എന്നിവയില്‍ ഇതിനകം തന്നെ ലഭ്യമാണ്. പക്ഷെ, പ്രതിദിനം നൂറു കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വാട്ട്‌സാപ്പില്‍ ഇപ്പോഴാണ് ഈ സവിശേഷത എത്തുന്നതെ ഒള്ളൂ.