വാട്ട്സ്ആപ്പ്,ഫേസ്ബുക്ക് കേസ് ഭരണഘടന ബെഞ്ചിന്
ദില്ലി: വാട്ട്സ്ആപ്പ്,ഫേസ് ബുക്ക് എന്നിവയില്‍ വ്യക്തി വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നില്ലെന്ന ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ മാസം 18ന് വീണ്ടും വാദം കേൾക്കും. ആദ്യം പ്രധാനപ്പെട്ട വിഷയങ്ങളിൽ വിശദമായി വാദം കേൾക്കണമെന്ന് വാട്ട്സ്ആപ്പ് കമ്പനിയുടെ ആവശ്യം കോടതി തള്ളി. പതിയ സ്വകാര്യത സംരക്ഷണ നിയമപ്രകാരം വ്യക്തി വിവരങ്ങൾ ചോര്‍ത്താനും പങ്കുവയ്ക്കാനുമാകില്ലെന്നുമാണ് വാട്ട്സ്അപ്പ്, ഫേസ്ബുക്ക് എന്നിവയുടെ വാദം.