"കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ പന്നി പ്രസവിച്ചത് മനുഷ്യനെ" - ഇതിന്‍റെ സത്യം
അടുത്തിടെയായി ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പാറി നടക്കുന്ന വാര്‍ത്തയാണ് കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ പന്നി പ്രസവിച്ചത് മനുഷ്യനോട് ഏറെ സാമ്യമുള്ള കുഞ്ഞ് എന്നത്.
തിരുവനന്തപുരം: അടുത്തിടെയായി ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പാറി നടക്കുന്ന വാര്‍ത്തയാണ് കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ പന്നി പ്രസവിച്ചത് മനുഷ്യനോട് ഏറെ സാമ്യമുള്ള കുഞ്ഞ് എന്നത്. ന്നിക്കൊപ്പം കിടക്കുന്ന കുഞ്ഞ് കാഴ്ചയില്‍ 80 ശതമാനവും മനുഷ്യ കുഞ്ഞു തന്നെ. പെട്ടന്ന് കണ്ടാല്‍ ആരിലും സംഭ്രമം ഉണ്ടാക്കുന്ന രീതിയിലാണ് ഈ ചിത്രങ്ങള്‍.
Nice there’s a baby/pig/bat/gollum on my tl pic.twitter.com/RaUF7uRwoU
—  (@_Hixs_) July 28, 2018
എന്നാല്‍ ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുകയാണ്. ഇറ്റാലിയന്‍ കലാകാരനായ ലെറ മഗനാച്ചോയുടെ ഒരു സൃഷ്ടിയാണ് ഇത്. കാഴ്ചയില്‍ യഥാര്‍ത്ഥമാണെന്ന് തോന്നുന്ന ഇത് നിര്‍മ്മിച്ചിരിക്കുന്നത് സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ്. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ദിവസങ്ങള്‍ക്ക് മുന്‍പ് ലൈറ തന്നെയാണ് കലാസൃഷ്ടി പുറത്തു വിട്ടത്.
A pig delivered a baby with mixed features of man and pig yesterday at siddipet district.. pic.twitter.com/xtnv80PygE
— Akhil gaddam (@Akhilgaddam8) July 27, 2018
ഇത് വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കിലും ലൈറ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ചില വിരുതന്മാര്‍ ഈ ചിത്രമെടുത്ത് ഇന്ത്യയിലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലുണ്ടായ യഥാര്‍ത്ഥ സംഭവമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.