റിയല്‍ ടൈം ലോക്കേഷന്‍ സംവിധാനവുമായി വാട്ട്സ്ആപ്പ്

WhatsApp new feature will let users share location in real time

വാട്ട്സ്ആപ്പില്‍ പുതിയ ലോക്കേഷന്‍ ഷെയറിംഗ് ഫീച്ചര്‍ നിലവില്‍ വന്നു. ഇത് പ്രകാരം ഒരു വ്യക്തിക്ക് അയാളുടെ റിയല്‍ ടൈം ലോക്കേഷന്‍ കോണ്‍ടാക്റ്റിലെ സുഹൃത്തുക്കളുമായോ, ഫാമിലിയുമായോ ഷെയര്‍ ചെയ്യാം. നിലവില്‍ തന്നെ ലോക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ സംവിധാനം ഉണ്ടെങ്കിലും അതില്‍ റിയല്‍ ടൈം സംവിധാനം ഉണ്ടായിരുന്നില്ല.

നിങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കുവാനാണ് ഈ നീക്കം എന്നാണ് ഇത് സംബന്ധിച്ച് വാട്ട്സ്ആപ്പ് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. ലൈക്ക് ലോക്കേഷന്‍ എന്ന ഫീച്ചര്‍ നിങ്ങള്‍ എവിടെയാണെന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അറിയാനുള്ള എളുപ്പവഴിയാണെന്നും വാട്ട്സ്ആപ്പ് പറയുന്നു.

WhatsApp new feature will let users share location in real time

ഐഒഎസ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭിക്കും. അതിനായി ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതി. അപ്ഡേറ്റ് ചെയ്ത ശേഷം റിയല്‍ ടൈം ലോക്കേഷന്‍ ഷെയര്‍ ചെയ്യേണ്ട ഒരു ചാറ്റ് ഓപ്പണ്‍ ചെയ്യുക ( ഗ്രൂപ്പുകളിലേക്കും ലോക്കേഷന്‍ ഷെയര്‍ ചെയ്യാം) അതിന് ശേഷം അറ്റാച്ച്മെന്‍റില്‍ ലോക്കേഷന്‍ എടുക്കുക അവിടെ പുതിയ ഓപ്ഷന്‍ "Share Live Location"എന്ന ഓപ്ഷന്‍ വന്നിട്ടുണ്ടാകും.

അവിടെ തൊട്ട് നിങ്ങളുടെ ലോക്കേഷന്‍ എടുത്ത് അവിടെ എത്ര സമയം ഉണ്ടാകും എന്നത് രേഖപ്പെടുത്തി അയക്കാം. നിങ്ങളുടെ ലോക്കേഷന്‍ സന്ദേശം കിട്ടുന്നവര്‍ക്ക് മാപ്പില്‍ കാണാന്‍ സാധിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios