വാട്ട്സ്ആപ്പില്‍ ഗ്രൂപ്പ് കോള്‍; ഫീച്ചര്‍ കിട്ടാന്‍ ചെയ്യേണ്ടത്

  • വാട്‌സ്‌ആപ്പിന്‍റെ ഗ്രൂപ്പ് ഓഡിയോ വീഡിയോ കോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായി തുടങ്ങി
WHATSAPP LAUNCHES GROUP AUDIO AND VIDEO CALL FEATURES ON ITS ANDROID BETA APP

ന്യൂയോര്‍ക്ക്: വാട്‌സ്‌ആപ്പിന്‍റെ ഗ്രൂപ്പ് ഓഡിയോ വീഡിയോ കോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായി തുടങ്ങി. ബീറ്റ  2.18.189 പതിപ്പിലേക്ക് ഇപ്പോഴുള്ള വാട്ട്സ്ആപ്പ്  അപ്ഗ്രേഡ് ചെയ്താല്‍ ഈ സേവനം ലഭിക്കും. ഇപ്പോള്‍ ഈ ഫീച്ചറുകള്‍ ബീറ്റ പതിപ്പില്‍ മാത്രമാണ് ലഭ്യമാവുക.  വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കും  മറ്റുളളവര്‍ക്കും ഈ ഫീച്ചറുകള്‍ താമസിയാതെ ലഭ്യമാകും. 

ആദ്യം കോള്‍ ചെയ്യുന്ന ആളടക്കം നാല് പേര്‍ക്കാണ് ഗ്രൂപ്പ് ഓഡിയോ-വീഡിയോ കോളില്‍ ഒരേസമയം പങ്കെടുക്കാനാവുക. ഗൂഗിള്‍ ഡ്യുവോയിലും സ്കൈപ്പിലും നേരത്തേ ഈ ഫീച്ചറുകള്‍ ഉണ്ട്. വാട്‌സ്‌ആപ്പ് തുറന്ന് അതില്‍ ആരെയാണോ ആദ്യം വീഡിയോ കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് നോക്കി അവരെ വീഡിയോ കോള്‍ ചെയ്യുക. കോള്‍ എടുത്തു കഴിഞ്ഞാല്‍ 'ആഡ് പാര്‍ട്ടിസിപ്പന്‍റ്' എന്നൊരു ഓപ്ഷന്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. 

ഉണ്ടെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും എന്നാണ്. വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പില്‍ ഗ്രൂപ്പ് ഓഡിയോ കോളിങ് ഫീച്ചറിനൊപ്പം ഏറെ ഉപകാരപ്രദമായ സെലക്റ്റ് ഓള്‍ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. 

സന്ദേശങ്ങളും ചാറ്റുകളും ഒന്നിച്ച് സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് റീഡ്/ അണ്‍റീഡ് ആക്കാനും ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും എല്ലാം ഇത് വഴി സാധിക്കും. പുതിയ ഫീച്ചറുകളുള്ളത് ആന്‍ഡ്രോയിഡിന്റെ 2.18.160 അപ്‌ഡേറ്റിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios