സ്റ്റിക്കറുകള്‍ അയക്കാവുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്
ഈ ഫീച്ചര്‍ എത്തുന്നതോടെ വാട്‌സാപ്പില്‍ ചാറ്റിങ് കുറച്ചുകൂടെ മെച്ചപ്പെട്ടതാകും. ഇതോടൊപ്പം ഒരുപിടി സൗകര്യങ്ങള്‍ വേറെയും വാട്‌സാപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് താഴെ കാണാം
ദില്ലി: പുതിയ വാട്ട്സ്ആപ്പ് അപ്ഡേഷന്‍ നേടിയവര്‍ക്ക് ഇനി സ്റ്റിക്കറുകള്‍ അയക്കാം. വാട്ട്സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്‌സാപ്പ് വേര്‍ഷന്‍ 2.18.100ലും ആണ് ഇപ്പോള്‍ സ്റ്റിക്കര്‍ അയക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ലഭ്യമായിരിക്കുന്നത്. നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകള്‍ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും തനിയെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഈ ഫീച്ചര്‍ എത്തുന്നതോടെ വാട്‌സാപ്പില്‍ ചാറ്റിങ് കുറച്ചുകൂടെ മെച്ചപ്പെട്ടതാകും. ഇതോടൊപ്പം ഒരുപിടി സൗകര്യങ്ങള്‍ വേറെയും വാട്‌സാപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് താഴെ കാണാം. വെക്കേഷന്‍/ സൈലന്റ് മോഡ് ഫീച്ചറും ഉടന്‍ വാട്‌സാപ്പില്‍ എത്തും. ഈ സവിശേഷത ഇപ്പോള്‍ പ്രവര്‍ത്തന ഘട്ടത്തിലാണ്. 'സൈലന്റ് മോഡ്' നെ അടിസ്ഥാനമാക്കിയാണ് ഇത്.
ഈ സവിശേഷത ചില ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങി എന്നാണ്‌സൂചന. ഗ്രൂപ്പ് അംഗങ്ങളുടെ പട്ടിക മറയ്ക്കാവുന്ന മറ്റൊരു ഫീച്ചറും ഒരുങ്ങുന്നു. ഇതില്‍ വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ മുഴുവന്‍ പട്ടികയും മറയ്ച്ചു വയ്ക്കാം. ശേഷം 'More' text എന്നതില്‍ ടാപ്പു ചെയ്താല്‍ ശേഷിക്കുന്ന ഭാഗം വെളിപ്പെടുത്താന്‍ കഴിയും.
അതേ സമയം പുതിയ അപ്ഡേഷനില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സന്ദേശങ്ങള്‍ക്ക് മുകളില്‍ വിരല്‍വെച്ച് വലത്തോട്ട് സ്‌വൈപ്പ് ചെയാന്‍ സാധിക്കുന്ന സ്‌വൈപ്പ് റ്റു റിപ്ലൈ ഫീച്ചര്‍ ഇതിന് ഒപ്പം ആന്‍ഡ്രോയ്ഡ് പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.