വാട്ട്സ്ആപ്പ് ബിസിനസ് പരീക്ഷണ ഘട്ടത്തില്‍
ദില്ലി: വെറും സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ എന്ന നിലയില്‍ നിന്നും ബിസിനസ് ആപ്പ് എന്ന നിലയിലേക്ക് മാറുകയാണ് വാട്ട്സ്ആപ്പ്. ചില വെരിഫൈഡ് അക്കൗണ്ടുകള്‍ വഴി ഇപ്പോള്‍ തന്നെ ബിസിനസ് സംബന്ധമായ സന്ദേശങ്ങള്‍ കൈമാറ്റം ഇന്ത്യയില്‍ അടക്കം വാട്ട്സ്ആപ്പ് തുടങ്ങിയിട്ടുണ്ട്. ഇത് വിജയകരമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ ഒക്കെയാണ്.
ഇതാ ഇതിന് പിന്നാലെ വാട്ട്സ്ആപ്പിന്‍റെ ബിസിനസ് ആപ്പ് രംഗത്ത് എത്തിയിരിക്കുന്നു. ടെസ്റ്റിംഗ് സ്റ്റേജിലാണ് ഈ ആപ്പ്. ഇതുവഴി വന്‍കിട ചെറുകിട സംരംഭകര്‍ക്ക് ബിസിനസ് ചെയ്യാന്‍ സാധിക്കും എന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. നിലവില്‍ ഫീഡ്ബാക്ക് രീതിയില്‍ മാത്രമാണ് വാട്ട്സ്ആപ്പ് ബിസിനസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുന്ന തരത്തിലാണ് വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ്.
നേരത്തെ തന്നെ വാട്ട്സ്ആപ്പ് ബിസിനസില്‍ റജിസ്ട്രര്‍ ചെയ്തവര്‍ക്കാണ് ഇപ്പോള്‍ ഈ ആപ്പിന്‍റെ എപികെ ഫയല്‍ ലഭിക്കുക. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ ആപ്പ് ഔദ്യോഗികമായി രംഗത്ത് എത്തുമെന്നാണ് സൂചന.
ഈ ആപ്പിന്‍റെ സെറ്റിംഗില്‍ വാട്ട്സ്ആപ്പ് ബിസിനസിന് മാത്രം ആഗ്രഹിക്കുന്നവര്‍ക്ക്. അത്തരം സന്ദേശം മാത്രം ഫില്‍ട്ടര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. അതായത് അനാവശ്യ ചാറ്റുകള്‍ ഒഴിവാക്കി സംരംഭകന് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.