വാട്ട്സ്ആപ്പ് രണ്ട്ഘട്ട സെക്യൂരിറ്റി സംവിധാനം അവതരിപ്പിച്ചു
സെറ്റിംഗ് മെനുവിലാണ് ഇത് ലഭിക്കുന്നത്. ഈ മെനുവില്‍ നിങ്ങള്‍ 6 ഡിജിറ്റുള്ള ഒരു പാസ് കോഡ് നല്‍കാം. ഇതിന് ഒപ്പം നിങ്ങളുടെ ഇ-മെയിലും നല്‍കാന്‍ ഓപ്ഷന്‍ ഉണ്ട്. ഇത് നല്‍കിയാല്‍ പാസ്കോഡ് മറന്നുപോയാല്‍ നിങ്ങള്‍ക്ക് ബാക്ക്അപ്പ് ചെയ്യാം.
ആന്‍ഡ്രോയ്ഡിലായിരിക്കും പാസ്കോഡ് സംവിധാനം ആദ്യം ഏര്‍പ്പെടുത്തുക. 7ദിവസത്തോളം വാട്ട്സ്ആപ്പ് ഉപയോഗിക്കാതിരിക്കുന്ന വ്യക്തിക്ക് പിന്നീട് വാട്ട്സ്ആപ്പില്‍ കയറണമെങ്കില്‍ പാസ്കോഡ് അടിക്കണം. ഇതോടൊപ്പം തന്നെ ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡില്‍ നേരിട്ട് സ്മൈലി ഓപ്ഷനില്‍ നിന്ന് ജിഫ് അയക്കാനുള്ള സംവിധാനവും വാട്ട്സ്ആപ്പ് അവതരിപ്പിക്കും.