ആത്മഹത്യയ്ക്ക് വഴി തേടി ഗൂഗിള്‍ തിരഞ്ഞ യുവതിക്ക് സംഭവിച്ചത്

what happened to the girl who searched in google before attempting suicide

ബറെയ്‌ലി: ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗം തേടിയാണ് ഒരു യുവതി ഗൂഗിള്‍ ബ്രൗസ് ചെയ്തത്. എന്നാല്‍ അത് ആ യുവതിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രെന്‍റിംഗ് വാര്‍ത്തകളില്‍ ഒന്ന്. ബറെയ്‌ലി സ്വദേശിയായ 24കാരിയുടെ ജീവിതമാണ് ഗൂഗിള്‍ മാറ്റിമറിച്ചത്. കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് അവള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്. 

തുടര്‍ന്ന് നദിയില്‍ ചാടി ജീവനൊടുക്കാന്‍ യമുന നദിയുടെ കനാല്‍ തെരഞ്ഞെടുത്ത്. എന്നാല്‍ ചാടുന്നതിന് മുന്‍പ് അവളുടെ മനസ് മാറി. അങ്ങനെ ജീവനൊടുക്കാന്‍ കൂടുതല്‍ ലളിതമായ മാര്‍ഗങ്ങള്‍ തേടി അവള്‍ ഗൂഗിളില്‍ തിരഞ്ഞു. സെര്‍ച്ചില്‍ ആത്മഹത്യാ പ്രതിരോധ സെല്ലിന്‍റെയും ചില പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരും ലഭിച്ചു. അവള്‍ വിളിച്ച നമ്പരുകളില്‍ ഒന്ന് ഡി.ഐ.ജി ജിതേന്ദ്ര കുമാര്‍ സാഹിയുടേതായിരുന്നു. 

ഡി.ഐ.ജി തന്നെ വിളിച്ച പെണ്‍കുട്ടിയോട് അവളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. തുര്‍ന്ന് ഓഫീസിലെത്തി തന്നെ കാണാന്‍ നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് ചെയ്ത അദ്ദേഹം അവളുടെ മനസ് മാറ്റുകയും ബോള്‍ഡായ വ്യക്തിത്വമായി അവളെ മാറ്റുകയും ചെയ്തു. ഇതിനിടെ അവളെ ഉപേക്ഷിച്ചു പോയ കാമുകനെയും ഡി.ഐ.ജി വിളിച്ചു വരുത്തി. കാമുകനും പോലീസ് കൗണ്‍സിലിംഗ് നല്‍കി.

Latest Videos
Follow Us:
Download App:
  • android
  • ios