കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകണോ?; ഫേസ്ബുക്കില്‍ 15000 ഫോളോവേഴ്‌സ് നിര്‍ബന്ധം

ഫേസ്ബുക്കില്‍ കുറഞ്ഞത് 15,000 ലൈക്കുകള്‍ കിട്ടിയിരിക്കണം എന്നതാണ് മാനദണ്ഡം ട്വിറ്ററിലാണെങ്കില്‍ 5000 ഫോളോവേഴ്‌സ് എങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന

Want To Fight Polls? Madhya Pradesh Congress' Bizarre 'Social Media' Test

ദില്ലി: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുക്കുകയാണ് ഇതിന് മന്നോടിയായി കോണ്‍ഗ്രസ് വ്യത്യസ്ഥമായ ചട്ടം പ്രഖ്യാപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ നിര്‍ബന്ധമായിരിക്കുകയാണ്.  

ഫേസ്ബുക്കില്‍ കുറഞ്ഞത് 15,000 ലൈക്കുകള്‍ കിട്ടിയിരിക്കണം എന്നതാണ് മാനദണ്ഡം ട്വിറ്ററിലാണെങ്കില്‍ 5000 ഫോളോവേഴ്‌സ് എങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ എല്ലാ വാര്‍ത്തകളും റീട്വീറ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ വേണം. 
അസംബ്ലി തിരഞ്ഞെടുപ്പിന് ടിക്കറ്റ് പരിഗണിക്കണമെങ്കില്‍ ഈ മാസം 15ന് മുമ്പ് അവര്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയയുടെ വിശദവിവരം പാര്‍ട്ടിക്ക് കൈമാറണം. ഇതിനുവേണ്ടി പാര്‍ട്ടികള്‍ സൈബര്‍ പോരാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിയിരിക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios