നിങ്ങള്‍ വോഡഫോൺ-ഐഡിയ യൂസറാണോ; നെറ്റ്‌ഫ്ലിക്‌സ് സൗജന്യമായി, പുത്തന്‍ റീച്ചാര്‍ജ് പദ്ധതികള്‍

സൗജന്യ നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് ഓഫര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളിലൊരാളായ വോഡഫോൺ-ഐഡിയ

Vodafone Idea Vi brings back free Netflix plan in these two recharge plans

സൗജന്യമായി നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് നല്‍കുന്ന പുത്തന്‍ ഓഫര്‍ അവതരിപ്പിച്ച് വോഡഫോൺ-ഐഡിയ (വി). രണ്ട് റീച്ചാര്‍ജ് പാക്കേജുകളിലാണ് ഈ ഓഫര്‍ വോഡഫോൺ-ഐഡിയ ഇപ്പോള്‍ നല്‍കുന്നത്. മറ്റ് ചില സവിശേഷതകളും 'വി'യുടെ പുതിയ ഓഫറുകള്‍ക്കുണ്ട്. 

സൗജന്യ നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് ഓഫര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളിലൊരാളായ വോഡഫോൺ-ഐഡിയ. 998, 1399 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളിനൊപ്പം ഡാറ്റയും ബേസിക് നെറ്റ്ഫ്ലിക്‌സ് സ്ട്രീമിംഗും ഓഫര്‍ ചെയ്യുന്നു. ഈ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ വോഡഫോൺ-ഐഡിയ ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവി സ്ക്രീനിലും നെറ്റ്‌ഫ്ലിക്‌സ് കണക്ട് ചെയ്യാം. പോസ്റ്റ്‌പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പവും ഒടിടി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് വോഡഫോൺ-ഐഡിയ ആലോചിക്കുന്നുണ്ട്. ഈ പ്ലാനുകള്‍ ഉടന്‍ തന്നെ അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചു. 

998 രൂപയുടെ പ്ലാന്‍

998 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അണ്‍ലിമിറ്റഡ് ഫോണ്‍കോളുകളും ദിവസവും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ദിവസവും 1.5 ജിബി ഇന്‍റര്‍നെറ്റ് ഡാറ്റയും ഈ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കും. ഇതിന് പുറമെയാണ് നെറ്റ്‌ഫ്ലിക്സിന്‍റെ അടിസ്ഥാന സബ്‌സ്‌ക്രിപ്ഷന്‍ കമ്പനി നല്‍കുന്നത്.  

1399 രൂപയുടെ പ്ലാന്‍

1399 രൂപയുടെ റീച്ചാര്‍ജ് പദ്ധതിക്ക് 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ദിവസവും 2.5 ജിബി മൊബൈല്‍ ഡാറ്റ ഇതിനൊപ്പം കിട്ടും. അണ്‍ലിമിറ്റഡ് കോളുകളും ദിവസവും സൗജന്യ 100 എസ്എംഎസുകളും ഈ റീച്ചാര്‍ജ് പദ്ധതിയിലും വൊഡാഫോണ്‍-ഐഡിയ നല്‍കുന്നുണ്ട്. വിക്കറ്റ് ഡാറ്റ റോള്‍-ഓവറാണ് ഈ റീച്ചാര്‍ജിന്‍റെ മറ്റൊരു സവിശേഷത. യോഗ്യരായ വോഡഫോൺ-ഐഡിയ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം 130 ജിബി അധിക ഡാറ്റ ലഭിക്കുന്ന വി ഗ്യാരണ്ടി പോഗ്രാം കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 

Read more: എന്തുകൊണ്ട് ഐഫോണ്‍ 80 ശതമാനത്തിന് അപ്പുറം ചാര്‍ജ് ചെയ്യാനാവുന്നില്ല? കാരണവും പരിഹാരങ്ങളും

Latest Videos
Follow Us:
Download App:
  • android
  • ios