സന്തോഷ വാര്‍ത്ത, വിഐ 5ജി പരീക്ഷണം ആരംഭിച്ചു; കേരളത്തില്‍ രണ്ടിടങ്ങളില്‍ സേവനം

രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വോഡഫോണ്‍ ഐഡിയ (വിഐ) 5ജി ട്രയല്‍ തുടങ്ങി, ഇനി ബിഎസ്എന്‍എല്‍ മാത്രം ബാക്കി 

Vodafone Idea begins 5G trials in select Indian Circles Where is in Kerala

മുംബൈ: രാജ്യത്ത് 5ജി പരീക്ഷണം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വിഐ) ആരംഭിച്ചു. എന്നാലിത് രാജ്യവ്യാപകമായ 5ജി സേവനം അല്ല. 17 സര്‍ക്കിളുകളിലാണ് വിഐയുടെ 5ജി ട്രയല്‍ എത്തിയത്. അതിനാല്‍തന്നെ വാണിജ്യപരമായ 5ജി സേവനം വോഡഫോണ്‍ ഐഡിയയില്‍ നിന്ന് ഇപ്പോള്‍ ലഭ്യമല്ല. 

രണ്ട് വര്‍ഷം വൈകി വോഡഫോണ്‍ ഐഡിയയുടെ 5ജി ട്രയല്‍ രാജ്യത്ത് തുടങ്ങിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് നടന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും ഒപ്പം വിഐയും പങ്കെടുത്തിരുന്നു. ജിയോയും എയര്‍ടെല്ലും 2022ല്‍ തന്നെ 5ജി സേവനം ആരംഭിച്ചപ്പോള്‍ വിഐയുടെ 5ജി സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാല്‍ വൈകുകയായിരുന്നു. വിഐ 5ജി ട്രയല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. പരീക്ഷണ ഘട്ടത്തില്‍ 3.3GHz, 26GHz (എംഎംവേവ്) സ്‌പെക്‌ട്രമാണ് വിഐ വിന്യസിച്ചിരിക്കുന്നത്. എപ്പോഴായിരിക്കും ഔദ്യോഗികമായി 5ജി സേവനം വിഐ ആരംഭിക്കുക എന്ന് വ്യക്തമല്ലെങ്കിലും കമ്പനി പരീക്ഷണം ആരംഭിച്ചത് ഉപഭോക്താക്കള്‍ക്ക് ശുഭ വാര്‍ത്തയാണ്. 

Read more: പോയവരെയെല്ലാം തിരികെ പിടിക്കാന്‍ വിഐ; അണ്‍ലിമിറ്റഡ് ഡാറ്റയും കോളുമായി സൂപ്പര്‍ ഹീറോ പ്ലാന്‍ അവതരിപ്പിച്ചു

കേരളത്തില്‍ തൃക്കാക്കരയിലും കാക്കനാടുമാണ് വോഡഫോണ്‍ ഐഡിയയുടെ 5ജി പരീക്ഷണം നടക്കുന്നത്. കേരള സര്‍ക്കിളിന് പുറമെ രാജസ്ഥാന്‍, ഹരിയാന, കൊല്‍ക്കത്ത, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, മുംബൈ, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് വിഐ 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷിക്കുന്നത്. 

Read more: 2025 ആദ്യം ഫോണുകള്‍ കയ്യിലെത്തും; വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് തിയതിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios