അമേരിക്ക ഒളിപ്പിച്ച് വച്ച രഹസ്യം; ഗൂഗിള്‍ എര്‍ത്തില്‍ കുടുങ്ങി.!
ന്യൂയോര്‍ക്ക്: അമേരിക്കയുടെ രഹസ്യയുധം ലോകം കണ്ടു. 7,400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ചാരവിമാനമാണ് ഗൂഗിള്‍ എര്‍ത്തിലൂടെ പുറത്ത് എത്തിയത്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നുള്ള ഗൂഗിള്‍ എര്‍ത്ത് ചിത്രത്തില്‍ ഈ രഹസ്യ ചാരവിമാനം കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയ്ക്കു വേണ്ടി ലോക്ഹീഡ് മാര്‍ട്ടിനാണ് ഈ ചാരവിമാനം നിര്‍മിച്ചത്. അമേരിക്കയുടെ രഹസ്യ ചാരവിമാനത്തിന്റെ രേഖാചിത്രം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ ചിത്രത്തോടു സമാനമായ രൂപമാണ് ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങളിലുള്ളത്. അമേരിക്കന്‍ ചാരവിമാനമായ എസ്ആര്‍ 72വിനോട് സാമ്യമുളള രൂപമാണ് ഗൂഗിള്‍ എര്‍ത്തില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് ഈ ദൃശ്യങ്ങള്‍ വേര്‍തിരിച്ച ചില മിലിട്ടറി അഭ്യൂഹ പ്രചാരകര്‍ പറയുന്നത്.
ടെയ്‌ലര്‍ ഗ്ലോക്‌നര്‍ എന്നയാളാണ് തന്റെ യുട്യൂബ് ചാനലില്‍ വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം തവണ ഈ വീഡിയോ യുട്യൂബില്‍ കണ്ടുകഴിഞ്ഞു. അതേസമയം, ഇത് ചാരവിമാനമൊന്നുമല്ലെന്നും അതിവേഗ ബോട്ടാണെന്നും വാദിക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്.