ട്വിറ്ററിന്റെ സോഴ്സ് കോഡുകൾ ചോർന്നു ; ചർച്ചയായി മസ്കിന്റെ ട്വിറ്റർ കാലം

ഓൺലൈൻ സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ട്വിറ്റർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്

twitter source codes leaked vcd

ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോർന്നെന്ന് റിപ്പോർട്ട്. ഓൺലൈൻ സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ട്വിറ്റർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മാസമാദ്യമാണ് ട്വിറ്ററിന്റെ സോഴ്സ് കോഡ് അനുമതിയില്ലാതെ  ഗിറ്റ് ഹബ്ബിൽ ഷെയർ ചെയ്തത്. ഇത് തടയാൻ നേരത്തെ ട്വിറ്റർ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ്  ഗിറ്റ് ഹബ്ബ് സോഴ്‌സ് കോഡ് നീക്കം ചെയ്തത്.'ഫ്രീ സ്പീച്ച് എന്ത്യുസ്യാസ്റ്റ്' എന്ന പേരിലുള്ള യൂസറാണ് സോഴ്സ് കോഡ് പങ്കുവെച്ചത്. സംഭവത്തെ തുടർന്ന് കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ചൂണ്ടിക്കാണിക്കലുമായി കാലിഫോർണിയയിലെ ഒരു ജില്ലാ കോടതിയിലാണ് ട്വിറ്റർ കേസ് കൊടുത്തത്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സോഴ്സ് കോഡ് സംബന്ധിച്ച ചർച്ചകൾ ട്വിറ്ററിനെ ബാധിച്ചേക്കാം. മസ്കിനോട് അഭിപ്രായ വ്യത്യാസമുള്ളവരാണ് സോഴ്സ് കോഡ് ചോർത്തിയതെന്നാണ് ഊഹം.

മസ്ക് ട്വിറ്ററ്‍ ഏറ്റെടുത്ത ശേഷം സ്ഥിരമായി ട്വിറ്ററിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ട്വിറ്റർ തലതിരിഞ്ഞു പോയെന്ന അടുത്തിടെ പുറത്തുവന്ന ബിബിസിയുടെ റിപ്പോർട്ട് അതിന് തെളിവാണ്. കുട്ടികളെ ചൂഷണം ചെയ്യൽ, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, ആളുകളെ അധിക്ഷേപിക്കൽ, ട്രോളുകളുണ്ടാക്കൽ അങ്ങനെയെന്തും ട്വിറ്ററിൽ സാധ്യമാണെന്നാണ് തിങ്കളാഴ്ച  പുറത്തിറക്കിയ റിപ്പോർട്ടിൽ ബിബിസി പറയുന്നത്. ഇപ്പോൾ ട്വിറ്ററിൽ സാധ്യമാണെന്ന് പറയുകയാണ് തിങ്കളാഴ്ച ബിബിസി നൽകിയ ഒരു റിപ്പോർട്ട്. എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം സ്ത്രീവിരുദ്ധത അടങ്ങിയ ഉള്ളടക്കങ്ങൾ പ്രചരിക്കുന്ന തരത്തിലുള്ള പ്രൊഫൈലുകൾ ട്വിറ്ററിൽ കൂടിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം ഒരുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ട്വിറ്ററിപ്പോൾ. ഇത്തരം ഫീച്ചറുകൾ കൈകാര്യം ചെയ്യാൻ സാധിക്കാത്തതാണ് കാരണം. മുൻപ് ഉപഭോക്താക്കളുടെ സമൂഹമാധ്യമ ഇടപെടൽ മാന്യമായ രീതിയിലാണെന്ന് ഉറപ്പാക്കുന്നതിനായി കർശന പെരുമാറ്റ ചട്ടങ്ങളും അതിന് സഹായമാകുന്ന ഫീച്ചറുകളും കൊണ്ടുവന്ന കമ്പനിയാണ് ട്വിറ്റർ. പക്ഷേ നേരത്തെ ട്വിറ്റർ മസ്കിന്റെ കൈയ്യിലായതോടെ സംഗതിയാകെ മാറി. ഭരണകൂട നിലപാടുകൾക്കെതിരെയും പൊതു പ്രശ്‌നങ്ങൾക്കെതിരെയും ഭയമില്ലാതെ ശബ്ദമുയർത്താനവസരമൊരുക്കിയിരുന്ന പ്രധാന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായിരുന്നു ട്വിറ്റർ. എന്നാൽ മസ്ക് കമ്പനി ഏറ്റെടുത്തതോടെ ആ ട്വിറ്റർകാലം ഓർമയായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Read Also: നായയുടെ ജീവൻ രക്ഷിച്ച് ചാറ്റ് ജിപിടി ; ട്വിറ്ററിൽ രക്ഷക പരിവേഷം

Latest Videos
Follow Us:
Download App:
  • android
  • ios