പുതിയ മാറ്റത്തിന് ഒരുങ്ങി ട്വിറ്റര്‍
ന്യൂയോര്‍ക്ക്: സമൂഹമാധ്യമമായ ട്വിറ്റർ പുതിയ മാറ്റത്തിന് ഒരുങ്ങുന്നു. പ്രീമിയം സബ്സ്ക്രിപ്ഷന്‍ സര്‍വ്വീസ് ആരംഭിക്കാനാണ് ട്വിറ്റര്‍ നടത്തുന്നത്. നിലവിൽ സെലിബ്രറ്റിസിനും, ബിസിനസ്സുകാർക്കുമായി ട്വിറ്റർ നൽകുന്ന പ്രത്യേക സേവനമായ ട്വീറ്റ് ഡെക്ക് അതിന്‍റെ പുതിയ ' വേർഷനുമായി എത്തുന്നത്. ഇത് എത്രത്തോളം വിജയകരമാകുമെന്ന് അറിയാന്‍ നടത്തിയ സര്‍വേ പൊസറ്റീവ് ഫലം തന്നുവെന്നാണ് ട്വിറ്ററിന്‍റെ അവകാശവാദം.
ഒരു തവണ പണം നൽകി അംഗത്വം എടുക്കുന്ന നവീകരിച്ച ട്വീറ്റ് ഡെക്ക് വഴി മെച്ചപ്പെട്ട സേവനമാണ് ട്വീറ്റർ ലക്ഷ്യം വെക്കുന്നത്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള ട്വിറ്റർ ഇതര സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ സംഭവിച്ച വരുമാന നഷ്ടം നികത്താനാണ് പുതിയ സേവനം വഴി കമ്പനി ലക്ഷ്യം വെക്കുന്നത്.