സറഹയില്‍ സന്ദേശം അയക്കുന്ന അജ്ഞാതരെ തിരിച്ചറിയാന്‍ പറ്റുമോ? സത്യം ഇതാണ്

Truth behind sarahah expose

അജ്ഞാതനായി ഇരുന്ന് ആര്‍ക്കും എന്ത് സന്ദേശവും അയക്കാം എന്ന ആനുകൂല്യത്തിലാണ് സറഹ പ്രേമികള്‍. സറഹ സന്ദേശങ്ങളുടെ പ്രവാഹമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. എന്നാല്‍ തങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും എന്നും ചിരിച്ച് കാണിക്കുന്നവരെ രണ്ട് തെറിവിളിച്ച് ആശ്വാസമായി നില്‍ക്കുന്നവര്‍ക്ക് പണി കിട്ടുമോ എന്നാണ് പുതിയ ചോദ്യം.

 ലഭിച്ച സന്ദേശം ആരാണ് അയച്ചതെന്ന് സറഹ പിന്നീട്  വെളിപ്പെടുത്തുമോ എന്ന ഭയം ടെക് ലോകത്തും സറഹ ഉപയോക്താക്കള്‍ക്കിടയിലും സജീവമാണെന്ന് ദ നെക്സ്റ്റ് വെബ് റിപ്പോര്‍ട്ട് ചെയ്യുന്നു. സറഹയിലെ അജ്ഞാത സന്ദേശങ്ങള്‍ ആരാണ് അയച്ചതെന്ന് സറഹഎക്‌സ്‌പോസ് വെളിപ്പെടുത്തുമെന്നായിരുന്നു അതിനിടയില്‍ വാര്‍ത്ത പരന്നത്.

സറാഹ സന്ദേശങ്ങളുടെ പിന്നിലുള്ളവരെ മറച്ച് വയ്ക്കുമ്പോള്‍, മറഞ്ഞിരുന്ന് ആ സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താമെന്ന വാദവുമായി ചില ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിയിരുന്നു. അതിലൊന്നായിരുന്നു സറാഹാഎക്‌സ്‌പോസ്ഡ്.കോം. യൂസര്‍നെയിം നല്‍കി ക്ലിക് നൗ ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ സറാഹയില്‍ സന്ദേശം അയച്ചത് ആരാണെന്ന് വെളിപ്പെടുത്തുമെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ സന്ദേശങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്താമെന്ന് പറഞ്ഞ് ഹാക്കിങ്ങാണ് ഇത്തരം സെറ്റുകള്‍ ലക്ഷ്യമിടുന്നെന്നാണ് സറാഹയുടെ നിര്‍മ്മാതക്കളുടെ മുന്നറിയിപ്പ് . വെബ്‌സൈറ്റില്‍ യുസര്‍നെയിം ഉപയോഗിച്ച് കയറിയതിന് ശേഷം വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ മാല്‍വെയറുകള്‍ നിങ്ങളുടെ സിസ്റ്റത്തെ പിടികൂടും. 

മാത്രമല്ല, സറഹയിലെ മെസേജുകള്‍ അയക്കുന്നവര്‍ ആരെന്ന് വെളിപ്പെടുത്തുമെന്ന് പറഞ്ഞുള്ള വെബ്‌സൈറ്റുകളും, ആപ്ലിക്കേഷനുകളും വ്യാജമാണെന്നും സറഹ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios