മോദിയെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും പിന്‍തള്ളി ട്രംപ് ട്വിറ്ററില്‍ ഒന്നാമന്‍
ദില്ലി: മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പിന്‍തുടരുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും, നരേന്ദ്ര മോദിയെയും പിന്‍തള്ളിയാണ് ട്രംപ് ഒന്നാം സ്ഥാനത്ത് എത്തിയത്. 40 മില്ല്യണ്‍ ആള്‍ക്കാരാണ് ട്രംപിനെ ട്വിറ്ററില്‍ പിന്‍തുടരുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മാര്‍പ്പാപ്പയെ 39.5 ജനങ്ങളും. അതേ സമയം 34.9 ജനങ്ങളാണ് നരേന്ദ്ര മോദിയെ പിന്‍തുടരുന്നത്.
ജനങ്ങളുമായി സംവദിക്കുന്നതിന് ട്വിറ്ററിനെയാണ് ട്രംപ് ഉപയോഗിക്കുന്നത്. തന്‍റെ ഭരണത്തിനെതിരെ പക്ഷപാതപരമായി രാജ്യത്തെ മീഡിയ പ്രവര്‍ത്തിക്കുന്നു എന്നതാണ് ട്രംപിന്‍റെ ആരോപണം. ഒന്‍പത് ഭാഷകളിലായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അക്കൗണ്ടുകളുണ്ട്. വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതിനായാണ് ഇത്. എല്ലാ അക്കൗണ്ടുകളിലും ഒരേ സന്ദേശങ്ങള്‍ തന്നെയാണ് നല്‍കാറുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടായ @PMOIndia യെ 21.3 ആള്‍ക്കാര്‍ പിന്‍തുടരുന്നുണ്ട്.