എല്ലാം പോയെന്ന് പറഞ്ഞ് നിലവിളിക്കേണ്ടിവരില്ല; ശക്തമായ പാസ്‌വേഡ് ഇങ്ങനെ ക്രിയേറ്റ് ചെയ്യാം

നീളമേറിയ പാസ്‌വേഡും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ സഹായകമാകുന്ന കാര്യമാണ്

tips for how to secure your online accounts with strong passwords

ഡാറ്റ ലീക്കും സൈബര്‍ കുറ്റകൃത്യങ്ങളും പെരുകുന്ന കാലമാണിത്. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് സുരക്ഷിതമല്ലാത്ത പാസ്‌വേഡ് പലരും നല്‍കുന്നത് ഹാക്കര്‍മാരെ സഹായിക്കുന്ന ഒരു ഘടകമാണ്. നമുക്ക് എങ്ങനെ ഒരു ശക്തമായ പാസ്‌വേഡ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് സെറ്റ് ചെയ്യാം എന്ന് നോക്കാം. 

ഫേസ്‌ബുക്ക്, വിവിധ വെബ്‌സൈറ്റുകള്‍, മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയിലെല്ലാം പാസ്‌വേഡുകള്‍ സെറ്റ് ചെയ്യേണ്ട സാഹചര്യം വരാറുണ്ട്. ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ എളുപ്പമുള്ള പേരുകളും നമ്പറുകളും പാസ്‌വേഡായി സെറ്റ് ചെയ്യുന്നവര്‍ ധാരാളം. ജനനതിയതിയും ഫോണ്‍നമ്പറും പാസ്‌വേഡായി ക്രിയേറ്റ് ചെയ്യുന്നവര്‍ അനവധിയാണ്. ഇതെല്ലാം ഡാറ്റ ബ്രീച്ചിനും സൈബര്‍ കുറ്റക‍ൃത്യങ്ങള്‍ക്കും വഴിവെച്ചേക്കാം. അവിടെയാണ് ശക്തമായ പാസ്‌വേഡിന്‍റെ പ്രസക്തി. പാസ്‌വേഡ് ശക്തമാകുന്നതിന് അനുസരിച്ച് നിങ്ങളുടെ ഓണ്‍ലൈന്‍ ഡാറ്റകള്‍ക്കുള്ള സുരക്ഷ കൂടും. 

അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം #, @ തുടങ്ങിയ ക്യാരക്ടറുകള്‍ ചേര്‍ക്കുന്നത് പാസ്‌വേഡ് ശക്തമാക്കും. അപ്പര്‍കേസ്, ലോവര്‍കേസ് എന്നിവയുടെ അക്ഷരങ്ങളില്‍ ഉപയോഗിക്കുക. 

നീളമേറിയ പാസ്‌വേഡും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് സുരക്ഷിതമാക്കാന്‍ സഹായകമാകുന്ന കാര്യമാണ്. ഓര്‍ത്തിരിക്കുക എളുപ്പമായിരിക്കില്ലെങ്കിലും മറ്റൊരാള്‍ക്ക് ഈ പാസ്‌വേഡ് ഹാക്ക് ചെയ്യാന്‍ പ്രയാസമാകും എന്നത് മാത്രം മതി നീളമേറിയ പാസ്‌വേഡുകളുടെ പ്രാധാന്യമറിയാന്‍. 

എടിഎം മുതല്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വരെ ഒരേ പാസ്‌വേഡ് തന്നെ പല അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന രീതിയും നമുക്കുണ്ട്. ഇതൊഴിവാക്കി വിവിധ അക്കൗണ്ടുകള്‍ക്ക് പല പാസ്‌വേഡുകള്‍ സെറ്റ് ചെയ്യണം. 

സുരക്ഷ ഇരട്ടിപ്പിക്കാന്‍ ടു-ഫാക്ടര്‍ ഒതെന്‍ടിക്കേഷന്‍ (two-factor authentication) സെറ്റ് ചെയ്യുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്‌താല്‍ നാം അപ്രൂവ് ചെയ്യാതെയോ ഒടിപി നല്‍കാതെയോ രണ്ടാമതൊരാള്‍ക്ക് ഓണ്‍ലൈന്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാവില്ല. വ്യക്തിവിവരങ്ങളും മറ്റും മറ്റുള്ളവര്‍ക്ക് കൈമാറാതിരിക്കുന്നതും പാസ്‌വേഡുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ഉപകരിക്കും. 

Read more: ടെന്‍ഷന്‍ വേണ്ട, സുനിത വില്യംസ് സുരക്ഷിത; വെളിപ്പെടുത്തി റഷ്യന്‍ ബഹിരാകാശ സഞ്ചാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios