ഈ വര്‍ഷം ട്വിറ്ററില്‍ കൂടുതല്‍ ചര്‍ച്ചയായത് നോട്ട് അസാധുവാക്കല്‍
ദില്ലി: 2016ലെ ട്രെന്‍റിംഗ് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്റര്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ ഈ വർഷം ട്വിറ്ററിലൂടെ ഏറ്റവും കൂടുതൽ ചർച ചെയ്തത് നോട്ട് അസാധുവാക്കലാണെന്ന് ട്വിറ്ററിന്‍റെ ബ്ലോഗ് പറയുന്നു റിയോ ഒളിമ്പിക്സിലെ ഇന്ത്യൻ വനിതകളുടെ മുന്നേറ്റവും, ക്രിക്കറ്റ് താരം വിരാട് കോഹ്ലി തന്റെ പെൺസുഹൃത്ത് അനുഷ്ക ശർമ്മയെ അനുകൂലിച്ച് ചെയ്ത ട്വീറ്റ്, ഇങ്ങനെ ട്വിറ്ററിലൂടെ ചർച്ചയായ സംഭവം എന്നിവയാണ് പിന്നീട് വരുന്നത്.
നവംബർ എട്ടിനു നോട്ട് അസാധുവാക്കൽ തീരുമാനം വന്നതോടെ ചുരുങ്ങിയ ദിവസങ്ങളിലാണ് രാജ്യം ചര്‍ച്ച ചെയ്ത വിഷയമായി ദിവസങ്ങള്‍ക്കുള്ളില്‍ അത് പരിണമിച്ചത്. ദിവസങ്ങളോളം ട്വിറ്ററിൽ ചർച്ചയായത് ഈ വിഷയം മാത്രം. ഏഴു ലക്ഷത്തലധികം ട്വീറ്റുകളാണ് നോട്ട് അസാധുവാക്കൽ സംബന്ധിച്ച് ഒരു ദിവസം മാത്രം വന്നത്.
റിയോ ഒളിമ്പിക്സ്, ഇന്ത്യ–പാക് സംഘർഷം, മേക്ക് ഇൻ ഇന്ത്യ, ജെഎൻയു, സർജിക്കൽ സ്ട്രൈക്ക് എന്നിങ്ങനെ അനവധി വിഷയങ്ങൾ ഹാഷ്ടാഗായി ട്വിറ്ററിൽ വന്നിരുന്നു എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്. ആഗോളതലത്തില്‍ അമേരിക്കന്‍ ഇലക്ഷനാണ് ഈ വര്‍ഷം ടോപ്പ് സബ്ജക്ടായത്.