ഫേസ്ബുക്കില്‍ ഒരിക്കലും പങ്കുവച്ചുകൂടാത്ത 5 കാര്യങ്ങള്‍

ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന 'ആക്‌സസ് ടോക്കന്‍' സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം

These Are The Five Details You Shouldn't Give To Facebook

കഴിഞ്ഞ ദിവസമാണ് അഞ്ച് കോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയത്. ഒരാഴ്ച മുന്‍പാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെ കുറിച്ച് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിന്‍റെ ഭാഗത്ത് സംബന്ധിച്ച വന്‍ സുരക്ഷാവീഴ്ച മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയെന്നാണ് വിവരം. 

ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന 'ആക്‌സസ് ടോക്കന്‍' സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇത് വലിയൊരു മുന്നറിയിപ്പാണ് ഫേസ്ബുക്കിലെ നമ്മുടെ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന മുന്നറിയിപ്പ് ഇതിനാല്‍ തന്നെ നാം ഫേസ്ബുക്കില്‍ കൈമാറുന്ന വിവരങ്ങള്‍ സംബന്ധിച്ച് ഒരു മുന്‍ കരുതല്‍ അത്യവശ്യമാണ്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ ഒരിക്കലും പബ്ലിക്കായി പങ്കുവയ്ക്കാന്‍ പാടില്ലാത്ത 5 വ്യക്തി വിവരങ്ങള്‍ ഇവയാണ്.

1. ഫോൺ നമ്പർ - ഫോണ്‍ നമ്പര്‍ എന്നത് ഇന്ന് ആശയവിനിമയത്തിന് അത്യവശ്യമാണ്. മാത്രവുമല്ല നമ്മുടെ പല കാര്യങ്ങളും ഫോണ്‍ നമ്പര്‍ അധിഷ്ഠിതമാണ് ബാങ്ക് അക്കൌണ്ട് മുതല്‍ ആധാര്‍ നമ്പര്‍ വരെ. അതിനാല്‍ തന്നെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആര്‍ക്കും എടുക്കാവുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത് ചിലപ്പോള്‍ കുഴപ്പം ചെയ്യും. ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് വ്യാപരം ചെയ്യുന്ന ഹാക്കിംഗ് പരിപാടികള്‍ വരെ നിലവിലുണ്ട്. ഇത്തരത്തില്‍ ഫോണ്‍ നമ്പര്‍ ശേഖരിക്കപ്പെട്ടാല്‍ ടാര്‍ഗറ്റ് പരസ്യത്തിന്‍റെ ഇരകൂടിയായി മാറും നിങ്ങള്‍.

2. താമസസ്ഥലത്തിന്‍റെ വിലാസം-  നിങ്ങളുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യമാക്കുന്നത് ഗുണം ചെയ്യില്ല. യാത്ര ചെയ്യുന്ന സമയത്ത് നിങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍, അല്ലെങ്കില്‍ സ്ഥലം എന്നിവ ഫേസ്ബുക്കില്‍ പരസ്യമാക്കരുത്. ഈ വിവരങ്ങള്‍ നിങ്ങള്‍ പോലും അറിയാതെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.

3.ജോലികാര്യങ്ങള്‍ -  നമ്മുടെ ജോലിയും സ്ഥാനവും നാട്ടുകാരെ അറിയിക്കണം എന്ന കൌതുകം ഉണ്ടാകും, എന്നാല്‍ ഒരിക്കലും ഫേസ്ബുക്കില്‍ അത് ചെയ്യരുത്. നിങ്ങളെ ട്രാക്ക് ചെയ്യാനുള്ള വഴി നിങ്ങള്‍ തന്നെ പറഞ്ഞ് കൊടുക്കുന്നതിന് തുല്യമാണിത്. നിങ്ങളുടെ ജോലി സ്ഥലത്തെ തന്നെ അപകടത്തിലാക്കുവാന്‍ ഇത് കാരണമാകും. പ്രത്യേകിച്ച് തന്ത്രപ്രധാനമായ ജോലിയാണെങ്കില്‍.

4. വിവാഹം, പ്രണയം - തീര്‍ത്തും പേഴ്സണല്‍ എന്ന് തോന്നുമെങ്കിലും ഈ കാര്യങ്ങള്‍ പൊതുമധ്യത്തില്‍ അറിയിക്കുന്നത് അപകടം തന്നെയാണ്, ഇത്തരം വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രമായി എങ്കിലും ഒതുക്കി നിര്‍ത്തുക.

5. ടിക്കറ്റുകള്‍, പേമെന്‍റുകള്‍ - ചിലര്‍ എവിടെയെങ്കിലും യാത്ര പോകുമ്പോള്‍ തങ്ങളുടെ ടിക്കറ്റ് വിവരങ്ങള്‍ പരസ്യമാക്കും, ചിലപ്പോള്‍ നല്ലകാര്യത്തിന്തെങ്കിലും സംഭാവന നല്‍കിയാല്‍ ആ പേമെന്‍റ് സ്ലീപ്പ് ഫേസ്ബുക്കിലിടും. ഇതൊക്കെ വലിയ സുരക്ഷ കുരുക്കിലേക്ക് ഒരു ഫേസ്ബുക്ക് ഉപയോക്താവിനെ നയിക്കും എന്നതാണ് സത്യം.

Latest Videos
Follow Us:
Download App:
  • android
  • ios