ആറ് മാസം പ്രായം; ഇവള്‍ക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേര്സ് അരലക്ഷത്തോളം.!
- ഇൻസ്റ്റഗ്രാമിൽ മാത്രം 47,000 ഫോളോവേഴ്സാണ് ഈ കുഞ്ഞുമിടുക്കിയ്ക്കുള്ളത്
വെറും ആറുമാസമാണ് ചാന്സോയുടെ പ്രായം. സോഷ്യൽ മീഡിയയില്‍ താരമാണ് ഈ കുട്ടി. ഇൻസ്റ്റഗ്രാമിൽ മാത്രം 47,000 ഫോളോവേഴ്സാണ് ഈ കുഞ്ഞുമിടുക്കിയ്ക്കുള്ളത്. അതിനു കാരണം വേറൊന്നുമല്ല, അവളുടെ സുന്ദരമായ മുടി തന്നെ. ജപ്പാൻകാരിയായ മൈക്ക ചാൻസോയുടെ മുടിയഴകിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
ജനിച്ചപ്പോൾ തന്നെ സാധാരണയിലും കൂടുതൽ മുടിയുണ്ടായിരുന്നു ചാൻസോയ്ക്ക്. ആറുമാസം ആയപ്പോഴേക്കും അത് വീണ്ടും കൂടി. ഇപ്പോൾ ആരുമൊന്നു കൊതിച്ചുപോകുന്ന കറുത്ത മുടിയാണ് ഇവള്‍ക്കുള്ളത്.
മുടിചിത്രങ്ങൾ അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ചാൻസോയുടെ തലവര മാറിയത്. ഇടുന്ന ചിത്രങ്ങൾക്കെല്ലാം ലൈക്കോടു ലൈക്കായി. ഇപ്പോൾ ഇവളുടെ അടുത്ത ഫോട്ടോയ്ക്കായുള്ള കാത്തിരിപ്പിലാണ് നെറ്റിസൺസ്. അതേസമയം, ചാൻസോയുടെ "മുടി'ഞ്ഞ ഗ്ലാമറിനു പിന്നിൽ ജനിതകമായ കാരണങ്ങളാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.