ലോകവസാന ക്ലോക്കിന്‍റെ സമയം നേരത്തെയാക്കി; കാരണം ഇതാണ്.!
വാഷിങ്ടൻ: ലോകാവസാന ഭീഷണിയെപ്പറ്റി ഓർമപ്പെടുത്തുന്ന ക്ലോക്ക് 30 സെക്കന്‍റ് നേരത്തെ സമയം തിരിച്ചുവച്ചു. ഷിക്കാഗോ ആസ്ഥാനമായുള്ള ബുളറ്റിൽ ഓഫ് അറ്റോമിക് ശാസ്ത്രകാരന്‍ കൂട്ടായ്മയിലെ ശാസ്ത്രജ്ഞരാണ് ഈ ക്ലോക്കിന് പിന്നില്‍. ദക്ഷിണകൊറിയ അമേരിക്ക യുദ്ധ ഭീഷണിയുടെ ഫലമായാണ് ലോകാവസാന ക്ലോക്ക് തിരിച്ചുവച്ചത്.
65 വർഷം മുൻപ് യുഎസും സോവിയറ്റ് യൂണിയനും മൽസരിച്ച് ഹൈഡ്രജൻ ബോംബ് പരീക്ഷണങ്ങൾ നടത്തിയ 1953ൽ, അർധരാത്രിക്ക് രണ്ടു മിനിറ്റ് ശേഷിപ്പിച്ചു ഘടികാരസൂചികൾ ക്രമീകരിച്ചിരുന്നു.
ഘടികാരസൂചികൾ അർധരാത്രിക്ക് ഏഴു മിനിറ്റ് കൂടിയെന്ന നിലയിൽ 1947 ലാണു ലോകാവസാന ഘടികാരം നിലവിൽവന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ഘടികാരസൂചികളുടെ സ്ഥാനം നിർണയിക്കുന്നത് ബുളറ്റിൽ ഓഫ് അറ്റോമിക് സയന്റിസ്റ്റ്സിലെ പ്രത്യേക സമിതി. ഇതിൽ 15 നൊബേൽ ജേതാക്കളുമുണ്ട്.
മാനവരാശിയുടെ നിലനിൽപ്പു നേരിടുന്ന ഭീഷണിയുടെ അപകടകരമായ അവസ്ഥ സൂചിപ്പിക്കുന്ന അളവുകോലാണു ഡൂംസ്ഡേ ക്ലോക്ക്. ആണവ ഭീഷണിയും കാലാവസ്ഥാ വ്യതിയാനവും മൂലം വന്നുചേരാവുന്ന മഹാദുരന്തത്തെ അർധരാത്രി (12 മണി) എന്നാണു ക്ലോക്കിൽ സൂചിപ്പിച്ചിരിക്കുന്നത്.
അർധരാത്രിയാകാൻ രണ്ടു മിനിറ്റും മുപ്പതു സെക്കൻഡുമെന്ന അവസ്ഥയിലായിരുന്നു ഘടികാരസൂചികൾ ഇതുവരെ. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകളും സൂചിപ്പിക്കുന്ന പ്രവചനാതീത സാഹചര്യവുമാണു ഘടികാര സൂചികൾ 30 സെക്കൻഡ് മുന്നോട്ടാക്കാൻ പ്രേരിപ്പിച്ചതെന്ന് ശാസ്ത്രജ്ഞ സംഘടനയുടെ സിഇഒ റേച്ചൽ ബ്രോൻസൻ പറഞ്ഞു.