ഒരു ഫോണില്‍ ഒന്നില്‍ കൂടുതല്‍ ടെലഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിക്കാം

Telegram for Android now supports multiple accounts

ദില്ലി: സുരക്ഷയുടെ പേരിലും, എന്‍ക്രിപ്ഷന്‍റെ പേരിലും നിരന്തരം സര്‍ക്കാറുമായി പ്രശ്നങ്ങളുള്ള ചാറ്റ് ആപ്പാണ് ടെലഗ്രാം. എന്നാല്‍ ഇതൊന്നും ഈ ചാറ്റ് ആപ്പിന്‍റെ ജനപ്രിയതയെ ബാധിക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഇതാ ഉപയോക്താക്കള്‍ പുതിയ വാഗ്ദാനവുമായി ടെലഗ്രാം പുതുവര്‍ഷത്തില്‍ എത്തിയിരിക്കുന്നു. ഒരു ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ഒരേ സമയം രണ്ട് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം.

അതായത് ജി-മെയില്‍ അക്കൗണ്ടുകള്‍ സ്വിച്ച് ചെയ്യും പോലെ ടെലഗ്രാം അക്കൗണ്ടുകള്‍ സ്വിച്ച് ചെയ്യാനുള്ള സംവിധാനമാണ് ലഭിക്കുന്നത്. എന്നാല്‍ ഈ പ്രത്യേകത ആപ്പിള്‍ ഫോണിലെ ടെലഗ്രാം ആപ്പില്‍ ലഭിക്കില്ല. അതേ സമയം ടെലഗ്രാം തീം മാറ്റാനുള്ള ഓപ്ഷന്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായി ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.  പുതിയ അപ്ഡേറ്റായ 4.7ല്‍ പുതിയ അക്കൗണ്ട് സ്വിച്ചിംഗ് സംവിധാനം ആന്‍ഡ്രോയ്ഡില്‍ ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios