എന്താണ് സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍, ബ്ലുമൂണ്‍?

supermoon blood moon blue moon

തിരുവനന്തപുരം: ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ കാണാൻ കഴിയില്ല.ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങൾ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാം. ഇവ മൂന്നും അപൂർവ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവം. എന്താണ് ഇവ മൂന്നും എന്ന് നോക്കാം.

ബ്ലഡ് മൂണ്‍

പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുന്നതിനാല്‍ അതിനെ ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.

ബ്ലുമൂണ്‍

ഒരു മാസത്തില്‍ തന്നെ രണ്ടാം തവണ കാണുന്ന പൂര്‍ണചന്ദ്രനെയാണ് ബ്ലുമൂണ്‍ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ടു പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ബ്ലൂ മൂൺ ആയിരിക്കും.

സൂപ്പര്‍ മൂണ്‍

സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം.നേരത്തെ ജനുവരി രണ്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. വളരെയധികം തിളക്കമുള്ളതായിരുന്നു ഇത്.

Latest Videos
Follow Us:
Download App:
  • android
  • ios