'ഇഡിയറ്റ്' എന്ന് സെർച്ച് ചെയ്താൽ ട്രംപിന്റെ ചിത്രങ്ങൾ; വിശദീകരണവുമായി സുന്ദർ പിച്ചൈ

ഇഡിയറ്റ് എന്ന് സെർച്ച് ചെയ്താൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങൾ ഉത്തരമായി കിട്ടുന്നതിനെക്കുറിച്ച് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വിശദീകരണം നൽകി. 

Sundar Pichai explains why googling idiot brings up Donald Trumps pictures

കാലിഫോര്‍ണിയ: ഇഡിയറ്റ് എന്ന് സെർച്ച് ചെയ്താൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങൾ ഉത്തരമായി കിട്ടുന്നതിനെക്കുറിച്ച് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വിശദീകരണം നൽകി. സെർച്ചുകളിൽ ഇടപെടാറില്ലെന്നും ഇരുന്നുറോളം പരിഗണനകൾ കണക്കിലെടുത്ത് അൽഗോരിതങ്ങളാണ് റിസൾട്ടുകൾ നൽകുന്നതെന്നുമാണ് പിചൈ നൽകിയ ഉത്തരം.

വിവേചനപരമായ ഒരു ഇടപെടലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും പിചൈ കമ്മിറ്റിയെ അറിയിച്ചു. ഒരു കാര്യം തിരയുമ്പോള്‍ വസ്തുതകള്‍ കണക്കിലെടുത്താണ് ഏറ്റവും അനുയോജ്യമായ ഉത്തരത്തിലേക്കു അല്‍ഗൊരിതം എത്തുന്നതെന്നും മറ്റ് ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്ന പ്രക്രിയയാണ് ഇതെന്നും പിച്ചെ വ്യക്തമാക്കി. ഉത്തരത്തില്‍ കൃത്രിമത്വം നടത്താന്‍ ഒരു ജീവനക്കാരനോ മറ്റു വ്യക്തികള്‍ക്കോ സാധ്യമല്ലെന്നും പിച്ചെ  വിശദമാക്കി. 

എന്നാല്‍ ഗൂഗിള്‍ മനുഷ്യനുണ്ടാക്കിയ പ്രക്രിയയാണെന്നും. ഗൂഗിള്‍ സെര്‍ച്ചിനെ കൃത്രിമമായി കൈകാര്യം ചെയ്യാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്നും പിച്ചയുടെ അഭിപ്രായത്തോടു യോജിക്കാനാവുന്നില്ലെന്നും യുഎസ് കോണ്‍ഗ്രസിലെ മറ്റൊരു സെനറ്റംഗം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios