സ്നാപ് ചാറ്റിനെ തെറിവിളിക്കുന്നവര്‍ ഈ സത്യം അറിയണം

Snapchat is doing damage control after its CEO allegedly said the app is only for rich people

ദില്ലി: ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന സ്‌നാപ് ചാറ്റ് സിഇഒയുടെ പരാമര്‍ശമായിരുന്നു സോഷ്യല്‍ മീഡിയയിലെ ചൂടേറിയ വിഷയം. പ്രമുഖ അമേരിക്കന്‍ ന്യൂസ് പോര്‍ട്ടല്‍ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ സ്‌നാപ്ചാറ്റ് ജീവനക്കാരന്‍റെ അഭിമുഖത്തിലാണ് ഇത്തരത്തില്‍  കമ്പനി സിഇഒ ഇവാന്‍ സ്‌പൈജെല്‍ ഇന്ത്യയെ ദരിദ്രരാജ്യം എന്ന് വിശേഷിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നത്. ഇതോടെ സോഷ്യല്‍ മീഡിയ സ്നാപ്ചാറ്റിന് പൊങ്കാല തുടങ്ങി.

 സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ സ്‌നാപ്ചാറ്റിന് ട്രോളും പൊങ്കാലയുമായി വലിയ ആക്രമണമാണ് സ്നാപ് ചാറ്റിനെതിരെ ന‍ടന്നത്. സംഗതി വിവാദമായതോടെ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സ്‌നാപ്ചാറ്റ് ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനത്തിന് സ്നാപ്ചാറ്റ് തലവന്‍ നല്‍കുന്ന വിശദീകരണം കൂടി കേള്‍ക്കൂ.

ഞാൻ അങ്ങനെ ഒരു കാര്യം ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. സ്നാപ്ചാറ്റ് ലോകത്ത് എവിടെയും ഉള്ള ഏതൊരാൾക്കും ഫ്രീയായി ഡൌൺലോഡ് ചെയ്യാം. ഞാൻ എന്തിന് അങ്ങനെ ഒരു കാര്യം പറയണം? ഓരോ രാജ്യത്തിനും പ്രത്യേകിച്ച് സംവിധാനങ്ങൾ ഒന്നും സ്നാപ്ചാറ്റിൽ ഇല്ല. ഇങ്ങനെ പൊള്ളയായ ആരോപണങ്ങൾ ഇന്ത്യക്കാർ വിശ്വസിച്ചതിൽ ദുഖമുണ്ട് -  ഇവാന്‍ സ്‌പൈജെല്‍, സിഇഒ സ്നാപ്ചാറ്റ്

എന്തായാലും സ്നാപ്ചാറ്റിനെതിരായ പൊങ്കാല പലവഴിക്കും പാളിയെന്ന വാര്‍ത്തയും വരുന്നുണ്ട്.  സ്നാ​പ്ചാ​റ്റി​നു പ​ക​രം പ്ര​തി​ഷേ​ധ​ക്കാ​ർ സ്നാ​പ്ഡീ​ലി​ന് ആ​പ്പി​ൾ-​ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റു​ക​ളി​ൽ മോ​ശം റേ​റ്റിം​ഗ് ന​ൽ​കി. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios