സറാഹ - വാട്ട്സ്ആപ്പ് പോലും പേടിക്കുന്ന ചാറ്റ് ആപ്പ്

Sarahah App What Is It and Why Is Everyone Talking About It

ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്ആപ്പ്, സ്നാപ് ചാറ്റ് സന്ദേശങ്ങള്‍ കൈമാറാനുള്ള ആപ്പുകള്‍ ഏറെയാണ്. എന്നാല്‍ അമേരിക്ക പോലുള്ള നാടുകളില്‍ ഈ വന്‍കിട കമ്പനികളെ തറപറ്റിച്ച് ആപ്പ് സ്റ്റോറുകളില്‍ മുന്‍പിലെത്തിയ ഒരു ആപ്പാണ് സറാഹ. ഇതും ഒരു സന്ദേശ കൈമാറ്റ ആപ്പ് തന്നെയാണ്. ജൂലൈ അവസാനത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഐഒഎസ് ആപ്പ് സ്റ്റോറില്‍ ഈ അപ്പ് ഒന്നാം സ്ഥാനത്ത് എത്തി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ രണ്ടാം സ്ഥാനത്ത് എത്തി. 

സയീന്‍ അല്‍ അബീദിന്‍ എന്ന സൗദി ഡെവലപ്പറാണ് ഈ ആപ്പ് നിര്‍മ്മിച്ചത്.  സറാഹ എന്നാല്‍ അറബിയില്‍ സത്യസന്ധം എന്നാണ് അര്‍ത്ഥം. 2016 നവംബറിലാണ് ഈ ആപ്പ് ഉണ്ടാക്കിയത്. അധികം വൈകാതെ അറേബ്യന്‍ രാജ്യങ്ങളിലും, ഈജിപ്തിലും ഈ ആപ്പ് ഏറെ ശ്രദ്ധേയമായി. അവിടുത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന യുവാക്കളാണ് ഈ ആപ്പ് കുടുതല്‍ ഉപയോഗിച്ചത്.

സറാഹയുടെ വളര്‍ച്ച ഇങ്ങനെ

Sarahah App What Is It and Why Is Everyone Talking About It

എന്താണ് മറ്റുള്ളവരില്‍ നിന്നും ഈ ആപ്പിനെ വ്യത്യസ്തമാക്കുന്നത്. നങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെ, അതായത് ലോഗിന്‍ പോലും ചെയ്യാതെ സന്ദേശം സ്വീകരിക്കാനും അയക്കാനും കഴിയുമെന്നാണ് ഈ ആപ്പിന്‍റെ പ്രത്യേകത. ഇത്തരത്തില്‍ വിസ്പര്‍, യിക്ക് യിക്ക്, സീക്രട്ട് പോലുള്ള ആപ്പുകള്‍ മുന്‍പും പ്രചാരണത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ നിന്നെല്ലാം തീര്‍ത്തും ലളിതമാണ് ഈ ആപ്പിന്‍റെ പ്രവര്‍ത്തനം എന്നാണ് ഉപയോഗിച്ചവര്‍ പറയുന്നത്.

സൗദിയില്‍ നിന്നും ഈജിപ്തില്‍ എത്തുകയും അവിടുന്ന് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ എത്തുന്നതോടെ ഫെബ്രുവരി 2017 മുതല്‍ ആപ്പ് കുതിക്കുകയാണ്.  എന്നാല്‍ അസാമന്യമായ ധൈര്യമുണ്ടെങ്കില്‍ മാത്രമേ ആപ്പ് ഉപയോഗിക്കാവുള്ളൂ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഈ ആപ്പിന്‍റെ റിവ്യൂവില്‍ കാണുന്നത്. എന്നാല്‍ അവസാനം നോക്കുമ്പോള്‍ ആപ്പിന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍  10,305 5-സ്റ്റാര്‍ റൈറ്റിംഗും,  9,652 1-റൈറ്റിംഗുമാണ് ഇതില്‍ നിന്നും ഈ ആപ്പിന് ഒരു സംമിശ്ര പ്രതികരണമാണെന്ന് മനസിലാക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios