ഗ്യാലക്സി നോട്ട് 9 ആഗസ്റ്റ് മധ്യത്തോടെ ഇന്ത്യയിലും

  • ആഗസ്റ്റ് 19ന് തന്നെ ഫോണിന്‍റെ ഇന്ത്യന്‍ പ്രീ ഓഡര്‍ ആരംഭിക്കും
  • സെപ്തംബര്‍ ആദ്യത്തോടെ ഗ്യാലക്സി നോട്ട് 9 വിപണിയില്‍ എത്തും
Samsung Galaxy Note 9 India pre orders to begin August 19

ദില്ലി: ആഗസ്റ്റ് 9 നാണ് സാംസങ്ങ് തങ്ങളുടെ പുതിയ മോഡല്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് അവതരിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങിലാണ് സാംസങ്ങിന്‍റെ ഗ്യാലക്സി നോട്ട് 9 ഇറങ്ങുക. ആഗസ്റ്റ് 19ന് തന്നെ ഫോണിന്‍റെ ഇന്ത്യന്‍ പ്രീ ഓഡര്‍ ആരംഭിക്കും. അതായത് സെപ്തംബര്‍ ആദ്യത്തോടെ ഗ്യാലക്സി നോട്ട് 9 വിപണിയില്‍ എത്തും. ഗ്യാലക്സി നോട്ട് 9 ഇന്ത്യയില്‍ പുറത്തിറക്കുന്ന ചടങ്ങ് ആഗസ്റ്റ് 12നും 16നും ഇടയില്‍ നടക്കും എന്നാണ് സൂചന.

70,000 മുതല്‍ 75,000 വരെയാണ് ഫോണിന്‍റെ ഇന്ത്യയിലെ വില പ്രതീക്ഷിക്കാന്‍ കഴിയുക എന്നാണ് റിപ്പോര്‍ട്ട്. ബ്ലാക്ക്, ബ്ലൂ, ബ്രൗണ്‍ കളറുകളില്‍ ആയിരിക്കും ഗ്യാലക്സി നോട്ട് 9 ഇറങ്ങുക എന്നാണ് സൂചന. എസ് പെന്‍ ഫോണിന് ഒപ്പം ലഭിക്കും. 6.3 ഇഞ്ചായിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം എന്നാണ് റിപ്പോര്‍ട്ട്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാകുക. 19:2:9 ആയിരിക്കും ഫോണിന്‍റെ ഡിസ്പ്ലേ വലിപ്പ അനുപാതം. ഡിസൈനില്‍ ഗ്യാലക്സി നോട്ട് 8മായി വലിയ സാമ്യം നോട്ട് 9 ന് ഉണ്ടാകും എന്നാണ് ഇതുവരെ പുറത്ത് എത്തിയ റൂമറുകള്‍ നല്‍കുന്ന സൂചന.

സാംസങ്ങ് ഗ്യാലക്സി നോട്ട് 9ന്‍റെ പിന്നില്‍ ഇരട്ട ക്യാമറ സംവിധാനം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 12എംപി പ്രൈമറി സെന്‍സറും, അതേ എംപിയില്‍ സെക്കന്‍ററി സെന്‍സറും ലഭിക്കും. മുന്നിലെ ക്യാമറ 8 എംപിയാണ്. സ്നാപ്ഡ്രാഗണ്‍ 845 പ്രോസ്സറാണ് ഫോണിന് അമേരിക്കയില്‍  ഉണ്ടാകുക എന്നാണ് സൂചന. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇത് എക്സിനോസ് 9810 ചിപ്പായിരിക്കും. 6 ജിബി ആയിരിക്കും റാം ശേഷി.

Latest Videos
Follow Us:
Download App:
  • android
  • ios