ജിയോ പ്രൈം മെമ്പര്‍ഷിപ്പ് തുക തിരിച്ച് കിട്ടും

Reliance Jio Offers Cashback For Prime Membership

ഫ്രീ ഓഫര്‍ അവസാനിക്കുന്നതോടെ പുതിയ ഓഫർ കൂടി ജിയോ  അവതരിപ്പിച്ചു. ഫ്രീ അൺലിമിറ്റഡ് ഓഫർ മാർച്ച് 31ന് അവസാനിക്കുന്നതോടെ 
പുതിയ ഓഫർ പ്രകാരം പ്രൈം മെമ്പർഷിപ്പിന് നൽകുന്ന തുക തിരിച്ചു ലഭിക്കും. ക്യാഷ് ബാക്ക് ഓഫറിലൂടെയാണ് ജിയോ പ്രൈം പണം തിരിച്ചുലഭിക്കുക. 

റിലയൻസ് വോലെറ്റ് വഴി പ്രൈം മെമ്പർഷിപ്പ് എടുക്കുമ്പോൾ 50 രൂപ തിരിച്ചുലഭിക്കും. തുടർന്ന് 303 രൂപയ്ക്ക് ആദ്യമാസം റിചാർജ് ചെയ്യുമ്പോഴും 50 രൂപ തിരിച്ചു ലഭിക്കും. ഇതോടെ ഒരു മാസം തന്നെ 100 രൂപ തിരിച്ചു ലഭിക്കും. പ്രൈം അംഗത്വത്തിന് നൽകിയ 99 രൂപ തിരിച്ചു ലഭിക്കുമെന്ന് ചുരുക്കം. 

ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോണും പ്രൈം അംഗത്വത്തിന് സമാനമായ ഓഫർ നൽകാറുണ്ട്. ജിയോ പ്രൈം അംഗത്വം എടുക്കുന്നവർക്ക് മാത്രമാണ് ജിയോ തുടർന്നും ഓഫറുകൾ നൽകുന്നത്. അല്ലാത്ത വരിക്കാർക്ക് സാധാരണ താരീഫ് നിരക്കാണ് ഈടാക്കുന്നത്. 303 രൂപ പാക്കിൽ ദിവസവും ഒരു ജിബി അതിവേഗ ഡേറ്റയും സൗജന്യ കോളുകളും നൽകുന്നു. 

ജിയോയുടെ തന്നെ റിലയൻസ് മണി ആപ്പ് സജീവമാക്കാനാണ് പുതിയ ഓഫർ നൽകുന്നത്. പേടിഎം പോലുള്ള ആപ്പുകളെ അതിവേഗം മറികടക്കുക എന്ന ലക്ഷ്യവും ഈ ക്യാഷ് ബാക്ക് ഓഫറിനുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios