വില ആയിരത്തില്‍ താഴെ; 4ജിയുള്ള പുത്തന്‍ ഫീച്ചര്‍ ഫോണുകളുമായി ജിയോ
ഗ്രാമീണ മേഖല, ടിയര്‍ 3 നഗരങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടെത്തുന്ന പുത്തന്‍ ഫോണ്‍ സ്മാര്‍ട്ട് ഫോണിലെ പോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെങ്കിലും ടച്ച് സ്ക്രീന്‍ സൗകര്യമുണ്ടാകില്ലെന്നാണ് സൂചന.
ഫോണ്‍ വിളി മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടെത്തുന്ന ഫോണിന്റെ വില ആയിരത്തില്‍ താഴെയായിരിക്കും. നിലവില്‍ ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണിന് 3000 രൂപയോളമാണ് വില. ഈ മേഖലയെ ലക്ഷ്യമിട്ടാണ് 4ജി വീഡിയോ കോള്‍ സൗകര്യമുള്ള വിലകുറഞ്ഞ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്.
സെപ്തംബര്‍ അഞ്ചിന് ലോഞ്ച് ചെയ്ത ജിയോയ്ക്ക് ഇപ്പോള്‍ 2.5 കോടി വരിക്കാരുണ്ട്. വരിക്കാരുടെ എണ്ണം 10 കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ പുതിയ ലക്ഷ്യം.