21 രാജ്യങ്ങളിലേക്ക് ഐഎസ്‌ഡി കോളുകള്‍; 39 രൂപ മുതല്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ
ജിയോയുടെ എല്ലാ പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് യൂസര്‍മാര്‍ക്കും ഈ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യാനാവുന്നതാണ്
മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളിലൊരാളായ റിലയന്‍സ് ജിയോ പുതിയ ഐഎസ്‌ഡി മിനിറ്റ് പ്ലാനുകള്‍ അവതരിപ്പിച്ചു. 21 രാജ്യങ്ങളിലേക്ക് വിളിക്കാന്‍ കഴിയുന്ന പ്ലാനുകളാണിത്. 39 രൂപ മുതല്‍ 99 രൂപ വരെയാണ് ഈ പ്ലാനുകളുടെ വില. നിശ്ചിത മിനിറ്റ് കോളുകള്‍ അല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ ഈ റീച്ചാര്‍ജ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.
പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ ഈ ഐഎസ്‌ഡി പ്ലാനുകള്‍ ലഭിക്കും. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള 10 മിനിറ്റ് കോള്‍-ടൈം പ്ലാനിന്‍റെ വില 99 രൂപയാണ്. 89 രൂപയുടെ 10 മിനിറ്റ് പ്ലാനില്‍ ചൈന, ജപ്പാന്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്ക് വിളിക്കാം. അതേസമയം 79 രൂപയുടെ 10 മിനിറ്റ് പ്ലാനില്‍ വിളിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍. യുകെ, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവയാണ്. 69 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് 15 മിനിറ്റ് സമയം ലഭിക്കും. 15 മിനിറ്റ് തന്നെ വാലിഡിറ്റിയുള്ള 59 രൂപ പ്ലാനില്‍ സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 49 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 20 മിനിറ്റ് കോള്‍ സമയം ബംഗ്ലാദേശിലേക്ക് ലഭിക്കും. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള 39 രൂപ പ്ലാനിന്‍റെ കോള്‍-ടൈം 30 മിനിറ്റാണ്.
വാലിഡിറ്റി ഏഴ് ദിവസം
ജിയോയുടെ എല്ലാ പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് യൂസര്‍മാര്‍ക്കും ഉപയോഗിക്കാനാവുന്ന ഈ ഐഎസ്‌ഡി മിനിറ്റ് പ്ലാനുകള്‍ ആവശ്യാനുസരം എത്രവട്ടം വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. ഏഴ് ദിവസമാണ് എല്ലാ പ്ലാനുകളുടെയും വാലിഡിറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം