രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ദില്ലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. @OfficeOfRG എന്ന് അക്കൗണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ട്വിറ്റര്‍ അക്കൗണ്ടിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ മോശമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.