പൊതു ഇടങ്ങളിലെ വൈഫൈ ചതിക്കും.!

  • പൊതു ഇടങ്ങളിലെ വൈഫൈ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷ ഏജന്‍സിയായ നോര്‍ട്ടന്‍
Public WiFi is not as safe as you think

ദില്ലി:  പൊതു ഇടങ്ങളിലെ വൈഫൈ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷ ഏജന്‍സിയായ നോര്‍ട്ടന്‍. പാസ്വേര്‍ഡ് ഉള്ളതും ഇല്ലാത്തതുമായ പൊതുസ്ഥലങ്ങളിലെ വൈഫൈകളില്‍ ഹാക്കിംഗ് സാധ്യത വളരെ അധികമാണെന്നാണ് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞവര്‍ഷത്തെ കണക്ക് പ്രകാരം പൊതു വൈഫൈ ഉപയോഗിച്ച് 22 ശതമാനം പേര്‍ ബാങ്കിംഗ് വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. 56 ശതമാനം പേര്‍ പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. 33 ശതമാനം പേര്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ വൈഫൈ ഉപയോഗിക്കുന്നു. 

എന്നാല്‍ ഇന്ത്യയില്‍ മാത്രം പൊതു വൈഫൈകളില്‍ 56 ശതമാനത്തോളം സുരക്ഷിതമല്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല വൈഫൈ നെറ്റ്വര്‍ക്കുകളുടെയും സൈബര്‍ ആക്രമണ സാധ്യത 200 ശതമാനം ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios