തരംഗമായി ഗെയിം പബ്ജി; ഗ്രൂപ്പായി യുദ്ധം ചെയ്യാം

ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്ത് കളിക്കുന്ന ഈ ഗെയിമിൽ, രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കളിക്കാം. അപ്പോഴും കളിക്കുന്ന കൂട്ടുകാർ ഒരേ സ്ഥലത്ത് വേണം എന്ന സാങ്കേതിക തടസ്സം ഉണ്ടായിരുന്നു

PUBG going viral on youth

യുവാക്കള്‍ക്കിടയില്‍ തരംഗമായി ഗെയിം പബ്ജി.  പ്ലെയേഴ്സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട് എന്നതിന്‍റെ ചുരുക്കമാണ് പബ് ജി. ക്ലാഷ് ഓഫ് ക്ലാൻസ് ഗെയിമിൽ നമുക്ക് കൂട്ടുകാർക്കൊപ്പം കൂടി ഗ്രൂപ്പുകൾ ഉണ്ടാക്കാം. പക്ഷേ, നമ്മുടെ ഗെയിമിൽ നമ്മൾ മാത്രമേ ഉണ്ടാകൂ. പിന്നീട് മിനി മിലിഷ്യ വന്നപ്പോഴാണ് ഗെയിമിംഗ് കുറച്ചുകൂടി സാമൂഹികമായത്. 

ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്ത് കളിക്കുന്ന ഈ ഗെയിമിൽ, രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കളിക്കാം. അപ്പോഴും കളിക്കുന്ന കൂട്ടുകാർ ഒരേ സ്ഥലത്ത് വേണം എന്ന സാങ്കേതിക തടസ്സം ഉണ്ടായിരുന്നു. എന്നാൽ, ഒരു പടി കൂടി കടന്ന് പബ്‌ജി എത്തുമ്പോൾ, ലോകത്ത് എവിടെയിരുന്നും സ്വന്തം കൂട്ടുകാരോടൊപ്പം ഈ ഗെയിമില്‍ പങ്കാളിയാകാം.

ഇതിന് ഒപ്പം തന്നെ ഗെയിമില്‍ നമ്മളോടൊപ്പം കളിക്കുന്നവരുമായി സംസാരിച്ച് കളിക്കാം എന്നതാണ്. ഇതിലെ ഒരോ ഘട്ടത്തിലും നേടുന്ന പൊയന്‍റ് ഉപയോഗിച്ച് കൂട്ടുകാരെ സഹായിക്കാന്‍ സാധിക്കും. ഓരേ സമയം ശ്രദ്ധയും ടീം അംഗം എന്ന മികവും പ്രകടിപ്പിക്കേണ്ടതാണ് ഈ ഗെയിം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും PUBG MOBILE ഡൗണ്‍ലോഡ് ചെയ്യാം. ഏതാണ്ട് 1ജിബിയുടെ അടുത്തുള്ള ഫയലാണ് ഇത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ 4.5 റൈറ്റിംഗുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios