വെളുക്കാന്‍ തേച്ചത് പാണ്ടായി; ഇന്ത്യയിലെ പോണ്‍സൈറ്റ് നിരോധനം പാളിയത് ഇങ്ങനെ.!
നിരോധിത വെബ്സൈറ്റുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അവസാനിക്കുകയും ഉപയോക്താക്കളുടെ എണ്ണം 50% കണ്ട് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിരോധിക്കാത്ത 441 വെബ്സൈറ്റുകളാണ് ഇതുവഴി നേട്ടമുണ്ടാക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്
ദില്ലി: പോണ്‍ സൈറ്റുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനം ഫലിച്ചില്ലെന്ന് കണക്കുകള്‍. നിരോധനശേഷമുള്ള കഴിഞ്ഞ ആഴ്ചകളിൽ നിരോധിത പോണ്‍ സൈറ്റുകളിലേക്കുള്ള ഇന്ത്യന്‍ ഉപയോക്താക്കളുടെ വരവ് കൂടിയെന്നാണ് കണക്കുകള്‍ പറയുന്നത്. 827 വെബ്സൈറ്റുകളാണ് കേന്ദ്ര സർക്കാർ കോടതി വിധിയെ തുടര്‍ന്ന് നിരോധിച്ചത്. ഒക്ടോബർ മാസത്തിലായിരുന്നു നിരോധനം. ഇന്‍റര്‍നെറ്റ് സേവനദാതാക്കളോട് ഈ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ വെബ്സൈറ്റുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അവസാനിക്കുകയും ഉപയോക്താക്കളുടെ എണ്ണം 50% കണ്ട് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിരോധിക്കാത്ത 441 വെബ്സൈറ്റുകളാണ് ഇതുവഴി നേട്ടമുണ്ടാക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വൻതോതിൽ വർധിക്കുകയായിരുന്നു. ചില വെബ്സൈറ്റുകൾ നിരോധിക്കപ്പെട്ടവയ്ക്കു പകരമായി പുതിയ വെബ്സൈറ്റുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പോൺ കാണുന്നതും അവ പ്രദർശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഇല്ല എന്നതിനാൽത്തന്നെ ഇത് വളരെ എളുപ്പത്തിൽ നടക്കുകയും ചെയ്യുന്നുണ്ട്. ഡൊമൈന്‍ മാറ്റിയാണ് പല സൈറ്റുകളും എത്തുന്നത്. com ല്‍ അവസാനിപ്പിക്കുന്ന ഡൊമൈന്‍ നെയിം സൈറ്റുകള്‍ tv എന്ന ഡൊമൈനില്‍ എത്താന്‍ തുടങ്ങി. ഇങ്ങനെ നിരോധിക്കപ്പെടാത്ത വെബ്സൈറ്റുകളും, നിരോധിക്കപ്പെട്ടിട്ടും പുതിയ രൂപത്തിലെത്തിയവയും ചേർന്ന് 2018 നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 2.8 ബില്യൺ പ്രതിമാസശരാശരി കാഴ്ചക്കാരെയാണ് കിട്ടിയത്. 2018 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള ശരാശരി പ്രതിമാസ കാഴ്ചക്കാരുടെ എണ്ണം 2.3 ബില്യൺ ആയിരുന്നു.
സിമിലര്‍ വെബ് എന്ന വെബ് അനലിറ്റിക്സ് കമ്പനിയാണ് ഈ വിവരങ്ങൾ പങ്കു വെക്കുന്നത്. നിരോധനം പോൺ കാണാനുള്ള ഇന്ത്യാക്കാരുടെ ദാഹത്തിന് അന്ത്യം വരുത്തുകയല്ല മറിച്ച് കൂട്ടുകയാണ് ചെയ്തതെന്ന് ഇവരുടെ കണക്കുകള്‍ പറയുന്നു. നിരോധിക്കപ്പെട്ട 827 വെബ്സൈറ്റുകളിൽ 345 എണ്ണം ഇപ്പോഴും ലഭ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.