ഇനിയൊരുനാളിലും പൊലീസുകാരെ ഞാന്‍ കുറ്റമൊട്ടും പറയുകയില്ല

  • കടത്തിവെട്ടിയിരിക്കുകയാണ് പരീക്ഷയെ കുറിച്ച് ഒരു ഉദ്യോഗാര്‍ത്ഥി എഴുതിയ കവിത
police exam troll gone viral

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പി.എസ്.സി നടത്തിയ സിവില്‍ പോലീസ് പരീക്ഷ എല്ലാവര്‍ക്കും അത്ര എളുപ്പമായിരുന്നില്ല. നക്ഷത്രമെണ്ണിയ പരീക്ഷയെ കുറിച്ച് നിരവധി ട്രോളുകളും തമാശകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍, ഇതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് പരീക്ഷയെ കുറിച്ച് ഒരു ഉദ്യോഗാര്‍ത്ഥി എഴുതിയ കവിത.

മിഴികള്‍ നിറയുന്നു
കൈകള്‍ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാന്‍
പോലീസുകാര്‍ക്കിത്ര
അറിവുണ്ടെന്ന സത്യമേതും
ചോദ്യക്കടലാസു കൈകളില്‍
തന്നൊരു സാറിനും ശത്രുവിന്‍ രൂപഭാവം
ഇനിയൊരുനാളിലും പോലീസുകാരെ
ഞാന്‍ കുറ്റമൊട്ടും പറയുകയില്ല
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോല്‍
കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി

Latest Videos
Follow Us:
Download App:
  • android
  • ios