പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്‍സ്റ്റഗ്രാമില്‍ ചരിത്രം കുറിക്കുന്നു

PM Modi world most followed leader on Instagram

ദില്ലി: നവമാധ്യമങ്ങളില്‍ തരംഗമായ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്‍സ്റ്റഗ്രാമില്‍ ചരിത്രം കുറിക്കുന്നു. ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്ന ലോക നേതാവായി അദ്ദേഹം ഉയര്‍ന്നു. 6.9 ദശലക്ഷം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കിയാണ് മോഡി മുന്നിലെത്തിയത്. ഇദ്ദേഹം തന്നെയാണ് രണ്ടാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്. ഇതുവരെ വെറും 101 ഫോട്ടോകള്‍ മാത്രമാണ് മോദിയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇന്‍സ്റ്റാഗ്രാമിലെ ലോക നേതാക്കള്‍ എന്ന വിഷയത്തില്‍ പഠനം നടത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. 3.7 ദശലക്ഷം ആരാധകരുമായി നിലവിലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇതിന് പുറമെ വൈറ്റ് ഹൗസും 3.4 ദശലക്ഷം ആളുകളുടെ പിന്തുണയോടെ തൊട്ടടുത്ത സ്ഥാനത്ത് എത്തിനില്‍ക്കുന്നു.

പ്രധാനമന്ത്രിയുടെ ഒരു പോസ്റ്റിന് കുറഞ്ഞത് 2,23,000ത്തോളം ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ലോകത്താകമാനം 305 രാഷ്ട്രത്തലവന്മാര്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് കണക്ക്.

Latest Videos
Follow Us:
Download App:
  • android
  • ios