കൂടംകുളത്തെ ആദ്യ ഊര്‍ജോല്‍പ്പാദന യൂണിറ്റ് രാജ്യത്തിന് സമർപ്പിച്ചു

PM Modi Putin For Kudankulam Event

2012 ഒക്ടോബറിൽ റഷ്യൻ സഹായത്തോടെ പണി പൂർത്തിയായ കൂടംകുളത്തെ ആദ്യ ഊർജോത്പാദനയൂണിറ്റ് യൂണിറ്റ് പൂർണ പ്രവർത്തനസജ്ജമാക്കിയത് 2013ൽ. 2014 ഏപ്രിലോടെ ആദ്യയൂണിറ്റിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. 

ഒരു മാസത്തിനുള്ളിൽ പൈപ്പ് പൊട്ടിത്തെറിച്ച് ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റതിനെത്തുടർന്ന് പ്രവർത്തനം നിർത്തി. പിന്നീട് തുടർച്ചയായി സാങ്കേതികത്തകരാറുകളുണ്ടായതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ഏഴ്മാസം അടച്ചിട്ട യൂണിറ്റ് ഈ വർഷം ജനുവരിയിലാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്. 

സുരക്ഷയെക്കുറിച്ച് ആശങ്കകളുയരുന്നതിനിടെയാണ് കൂടംകുളത്തെ ആദ്യയൂണിറ്റ് രാജ്യത്തിന് സമർപ്പിയ്ക്കുന്നത്. ആണവനിലയം ഇന്ത്യയുടെയും റഷ്യയുടെയും സൗഹൃദത്തിന്‍റെ പ്രതീകമാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുചിൻ പറഞ്ഞു. കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് പ്രവർത്തിയ്ക്കണമെന്ന് വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു.   

ആണവനിലയം അടച്ചുപൂട്ടുന്നത് വരെ സമരം തുടരുമെന്ന് ആണവവിരുദ്ധസമരസമിതി നേതാവ് എസ് പി ഉദയകുമാർ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios