മെയ് 23 മുതല്‍ പേടിഎം ബാങ്ക്

Paytm to become payments bank

ദില്ലി: മൊബൈല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം രംഗത്തേക്കും കടക്കുന്നു. മെയ് 23 മുതല്‍ ബാങ്കിങ് മേഖലയിലേക്ക് കടക്കുമെന്നാണ് പേടിഎം അറിയിച്ചിരിക്കുന്നത്.  പേയിമെന്‍റ് ബാങ്കിങ് രംഗത്തേക്ക് കടക്കാനുള്ള പേടിഎമ്മിന്‍റെ അപേക്ഷയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. 

പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ പ്രാഥമിക പണമിടപാട് സേവനം നല്‍കുന്ന ബാങ്ക് തുടങ്ങാനാണ് റിസേര്‍വ് ബാങ്ക് ലൈസന്‍സ് സല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കിങ് മേഖലയാണ് പേയ്മെന്‍റ്സ് ബാങ്ക്. 

ഇവയ്ക്ക് ലോണ്‍ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാനോ സാധിക്കുകയില്ല. എംടിഎം അടക്കമുള്ള സൗകര്യങ്ങള്‍ അനുവദിക്കാനുള്ള അനുമതിയുണ്ട്. 

എയര്‍ടെല്ലാണ് ഇത്തരത്തില്‍ പേയ്മെന്റ്സ് ബാങ്ക് ആദ്യമായി ഇന്ത്യയില്‍ തുടങ്ങുന്നത്. ഇതിന് ശേഷം പേടിഎമ്മിനാണ് പേയ്‌മെന്‍റ് ബാങ്ക് സര്‍വ്വീസ് ആരംഭിക്കാനുള്ള അനുമതി റിസേര്‍വ്വ് ബാങ്ക് നല്‍കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios