മുഖംമിനുക്കി പേടിഎം
non-KYC വിഭാഗത്തില്‍ പെടുന്ന ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ സ്വീകരിക്കാവുന്ന തുക ഇരുപതിനായിരത്തില്‍ നിന്നുംഅന്‍പതിനായിരം ആക്കി ഉയര്‍ത്തി. എന്നാല്‍ പേടിഎം വോലറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക ഇരുപതിനായിരം തന്നെയായിരിക്കും. ഇതില്‍ കൂടുതല്‍ തുക വന്നാല്‍ അത് തിരിച്ച് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും. എല്ലാ ദിവസവും അര്‍ധ രാത്രിയോടെയായിരിക്കും ഇത് നടക്കുക. എന്നാല്‍ ഈ ഇടപാടിനു പ്രത്യേക ചാര്‍ജ് ഈടാക്കുകയില്ല.
പേടിഎം അക്കൗണ്ടിലേയ്ക്ക് പണമിടപാടുകള്‍ നടത്താന്‍ ഒരു സിംഗിള്‍ സ്‌ക്രീനാണ് പുതിയ അപ്ലിക്കേഷനില്‍. ലോഡ് ചെയ്യാന്‍ വളരെ കുറഞ്ഞ സമയം മതിയാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയില്‍ പണമിടപാടുകള്‍ നടത്താം. പാസ്‌വേര്‍ഡ് ആയി വിരലടയാളം പതിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
പുതിയതരം പണമടയ്ക്കല്‍ രീതിയും കമ്പനി ഇതില്‍ പരിചയപ്പെടുത്തുന്നു. പണം നല്‍കേണ്ടയാളുടെ ഫോണിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയക്കാന്‍ ഇതിലൂടെ സാധിക്കും. സ്‌ക്രീനിന്റെ ഏറ്റവും മുകള്‍ വശത്ത് കാണുന്ന ഗ്യാലറി ഓപ്ഷനില്‍ നിന്നും സ്‌കാന്‍ പേടിഎം ക്യുആറില്‍ ടാപ്പ് ചെയ്യുകയാണ് വേണ്ടത്. ഇമെയില്‍ വഴിയോ വാട്‌സപ്പ് വഴിയോ മുന്‍പ് ലഭിച്ച QR കോഡാണ് സ്‌കാന്‍ ചെയ്യുന്നത്.
പേടിഎമ്മിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനായി Paytm Communtiy Forum എന്നൊരു പുതിയ ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം നടത്താനുള്ള വേദിയാണിത്.
ബ്ലോഗ് പോസ്റ്റിലൂടെയാണ് പേടിഎം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.