ഇന്ത്യയില്‍ ആപ്പിളിനെ മറികടന്ന് ഓപ്പോ
മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഓപ്പോ വില്‍പ്പനയില്‍ ഇന്ത്യയില്‍ ആപ്പിളിനെ മറികടന്നു. ആപ്പിളിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാം നമ്പര്‍ ബ്രാന്‍ഡായി മാറി എന്നാണ് ഓപ്പോയുടെ അവകാശവാദം. 2016 ഓഗസ്റ്റ് മാസമാണ് ആപ്പിളിനെ കടത്തിവെച്ച് ഓപ്പോ മാര്‍ക്കറ്റില്‍ രണ്ടാമനായത്.
മുന്‍ മാസത്തെ ആപേക്ഷിച്ച് 16% വളര്‍ച്ചയാണ് ഈ മാസം ഓപ്പോയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വില്‍പന മൂല്യത്തിന്‍റെ കാര്യത്തില്‍ സാംസംഗ് മാത്രമാണ് ഓപ്പോയ്ക്ക് മുന്നിലുള്ളത്. സെല്‍ഫിയും ഫോട്ടോയുമെടുക്കാന്‍ വേണ്ടി പ്രത്യേക രൂപകല്‍പ്പന നടത്തിയാണ് ഓപ്പോ ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തിയത്.
ക്യാമറയ്ക്കാണ് ഓപ്പോ മോഡലുകള്‍ പ്രാധാന്യം നല്‍കുന്നത്. സെല്‍ഫിക്കും ഫോട്ടോകള്‍ക്കും സാങ്കേതിക വിദ്യയ്ക്കും പ്രാധാന്യം നല്‍കുമെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഓപ്പോയുടെ പ്രസിഡന്റ സ്‌കൈലി അറിയിച്ചു.
2016ലെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഇത് ആദ്യമായാണ് ഓപ്പോ രാജ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആദ്യ അഞ്ചില്‍ ഇടംനേടുന്നത്.