ഓപ്പോ എഫ്5 ഉടന്‍ ഇറങ്ങും
ഓപ്പോ എഫ്5 ഉടന്‍ ഇറങ്ങും. ഒക്ടോബര്‍ 26 ന് മൂന്ന് പതിപ്പുകളിലാണ് ഫോണ്‍ എത്തുന്നത്. ഓപ്പോ എഫ്5, ഓപ്പോ എഫ് 5 6ജിബി പതിപ്പ്, എഫ് 5 യൂത്ത് എന്നിവയാണ് പുറത്തിറങ്ങുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് വഴി നിയന്ത്രിക്കാന്‍ കഴിയുന്ന സെല്‍ഫി സംവിധാനം എഫ്5 ല്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹം. ചൈനയിലും തായ്വാനിലും മറ്റും മൂന്ന് ഫോണുകളുടെയും പ്രീ ഓഡര്‍ ആരംഭിച്ചു. എന്നാല്‍ ഇന്ത്യയില്‍ മൂന്ന് പതിപ്പുകളും ഇറങ്ങുമോ എന്ന് പറയാന്‍ കഴിയില്ല.
18:9 എഫ്എച്ച്ഡി+ഡിസ്‌പ്ലേയില്‍ (2160 x 1080 പിക്‌സെല്‍സ്) ഒരുങ്ങുന്ന കമ്പനിയുടെ ആദ്യ ഫോണാണ് എഫ് 5. 6 ഇഞ്ച് ഡിസ്‌പ്ലേ പ്രത്യേക ആകര്‍ഷണമാണ് നല്‍കിയിരിക്കുന്നത്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 SoC, 6ജിബി റാം, 64ജിബി ഡീഫോള്‍ട്ട് മെമ്മറി, ഇതു കൂടാതെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇന്‍റേണല്‍ സ്റ്റോറേജ് കൂട്ടാനും സാധിക്കും.
4000എംഎഎച്ച് ബാറ്ററിയും, 3.5എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഡ്യുവല്‍ ബ്രാന്‍ഡ് വൈഫൈ എന്നിവയും ഈ ഫോണില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ സ്മാര്‍ട്ട്‌ഫോണിന് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് പ്രീ-ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടാകും എന്നും കരുതുന്നു. 12എംപി ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഫോണിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല, സ്മാര്‍ട്ട്‌ഫോണ്‍ A1 ബ്യൂട്ടി റെകഗ്‌നിഷന്‍ സവിശേഷതയുമായി എത്തുന്നു. ഒരു ഇമേജിലെ സ്‌കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേതം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായണ് ഓപ്പോ എഫ്5 സ്മാര്‍ട്ട്‌ഫോണിന്.
Oppo F5 Tipped to Launch in 3 Variants