ഇന്‍ബോക്സില്‍ വീഡിയോ പരസ്യങ്ങള്‍ നല്‍കി ഫേസ്ബുക്ക്
- ഫേസ്ബുക്ക് മെസഞ്ചര്‍ ഇന്‍ബോക്സില്‍ വീഡിയോ പരസ്യങ്ങള്‍ നല്‍കി ഫേസ്ബുക്ക്
- ഓട്ടോപ്ലേ വീഡിയോകളാണ് പുതിയ പരസ്യ രീതി
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചര്‍ ഇന്‍ബോക്സില്‍ വീഡിയോ പരസ്യങ്ങള്‍ നല്‍കി ഫേസ്ബുക്ക്. ഓട്ടോപ്ലേ വീഡിയോകളാണ് പുതിയ പരസ്യ രീതി. വാട്ട്സ്ആപ്പ് കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് മെസഞ്ചര്‍. 18 മാസം മുന്‍പ് തന്നെ മെസഞ്ചറില്‍ ഫേസ്ബുക്ക് പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതില്‍ വീഡിയോകള്‍ ഇല്ലായിരുന്നു.
ഇതില്‍ നിന്നാണ് മെസഞ്ചറില്‍ മാറ്റം വരുന്നത്. ഇതിനകം തന്നെ ലോകത്തിലെ വിവിധ കോണുകളിലെ ഉപയോക്താക്കള്‍ക്ക് പരീക്ഷണാര്‍ത്ഥം വീഡിയോ പരസ്യങ്ങള്‍ ലഭിക്കുന്നു എന്നാണ് ദ റെക്കോഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ ഉപയോക്താവിന്‍റെ താല്‍പ്പര്യങ്ങള്‍ ഇല്ലാതാക്കുന്ന പരസ്യങ്ങള്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ആപ്പുകളില്‍ നല്‍കില്ലെന്ന് ഫേസ്ബുക്ക് നേരത്തെ പറഞ്ഞിരുന്നു. അതിന് വിരുദ്ധമാണ് പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ പരസ്യങ്ങള്‍ കൂടുതല്‍ ചിലവേറിയതിനാല്‍ അത് മികച്ച വരുമാനം ലഭിക്കാന്‍ ഇടയാക്കും എന്നതാണ് ഫേസ്ബുക്കിന്‍റെ ഈ തീരുമാനത്തിന് പിന്നില്‍ എന്നും കരുതപ്പെടുന്നുണ്ട്. അടുത്തിടെ ഓണ്‍ലൈന്‍ വ്യാപര ഇടം, മാര്‍ക്കറ്റ് പ്ലേസ് ഫേസ്ബുക്ക് തങ്ങളുടെ ആപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വീഡിയോ പരസ്യങ്ങള്‍ മെസഞ്ചറില്‍ പരീക്ഷിക്കുന്നുണ്ടെന്നും. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരസ്യങ്ങളുടെ ഫലം വിലയിരുത്തിയാണ് ഇത് വ്യാപിക്കുന്നത് ചിന്തിക്കുന്നുള്ളുവെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ പറയുന്നത്.