നോക്കിയ തിരിച്ച് വരുന്നു ടാബുമായി

Nokia D1C Is A Tablet Not A Smartphone

മൊബൈൽ ഫോൺ ഉപയോക്താക്കളുടെ ഗൃഹാതുരത ഉണർത്തുന്ന നാമമാണ് നോക്കിയ. രണ്ട് വർഷം മുന്‍പ് മൈക്രോസോഫ്റ്റിലൂടെ സ്മാര്‍ട്ട്ഫോണ്‍ ബിസിനസില്‍ നിന്നും അപ്രത്യക്ഷമായ നോക്കിയ തിരിച്ച് വരികയാണ്. ടെക് ലോകത്ത് നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ടാബ്ലറ്റായിരിക്കും രണ്ടാംവരവിലെ നോക്കിയയുടെ ആദ്യ ഉത്പന്നം. 

ആൻഡ്രോയിന്‍റെ കുത്തൊഴുക്കിൽ ഒലിച്ചുപോയ നോക്കിയ തിരിച്ച് വരവിന് ആധാരമാക്കുന്നത് ആൻഡ്രോയിഡ് ഓപ്പറേറ്റിഗ് സിസ്റ്റത്തെ തന്നെയാണ്. ആൻഡ്രോയിഡ് നഗൗട്ടിലായിരിക്കും ഡി വൺ സി ടാബ്ലെറ്റ് പ്രവർത്തിക്കുക. 13.8 ഇഞ്ചായിരിക്കും സ്ക്രീൻ വലിപ്പം. 32 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ടാബിൽ 16 മെഗാപിക്സൽ പിൻകാമറയും 8 എംപി മുൻ കാമറയുമുണ്ടാകും. എന്നാൽ ഇത്  സംബന്ധിച്ച് ഒരു ഔദ്യോഗിക വിശദീകരണത്തിന് നോക്കിയ തയ്യാറായിട്ടില്ല.

മൈക്രോസോഫ്റ്റിന് വിറ്റ ശേഷം രണ്ട് വർഷം നോക്കിയ എന്ന പേരിൽ ഫോണുകൾ അവതരിപ്പിക്കാൻ ഫിനിഷ് കമ്പനിക്ക് അവകാശമുണ്ടായിരുന്നില്ല. ഈ കാലാവധി തീരുന്ന മുറയ്ക്കാണ് പുതിയ ഉത്പന്നവുമായി നോക്കിയ എത്തുന്നത്.

അഞ്ച് വർഷം മുന്‍പ് വരെ മൊബൈൽ ഫോൺ വിപണിയെ നിയന്ത്രിച്ചിരുന്ന നോക്കിയയായിരുന്നു. ആൻഡ്രോയിഡിന്‍റെയും ആപ്പിളിന്‍റെയും കടന്നുകയറ്റം ഫിനിഷ് കമ്പനിക്ക് വിപണി നഷ്ടമാക്കി. തിരിച്ച് വരവിൽ തെറ്റ് തിരുത്തി പഴയ പ്രതാപം തിരിച്ച് പിടിക്കാനാണ് നോക്കിയയുടെ ശ്രമം.

Latest Videos
Follow Us:
Download App:
  • android
  • ios