ശബ്ദം ത്രീഡിയില്‍, ഫോണ്‍ വിളിക്കുന്നയാള്‍ അടുത്തെത്തിയതുപോലെ! വിപ്ലവ പരീക്ഷണവുമായി നോക്കിയ

ഫോണ്‍വിളികള്‍ കൂടുതല്‍ റിയലിസ്റ്റിക്കാകുന്നു; ത്രീഡി പരീക്ഷണവുമായി നോക്കിയ, പുതിയ ടെക് വിപ്ലവത്തിന് തുടക്കം 
 

Nokia CEO ekka Lundmark makes world first immersive phone call in 3d mode

സ്റ്റോക്ക്‌ഹോം: ഇനി ഫോൺവിളികൾ കൂടുതൽ റിയലിസ്റ്റിക്കാകും. എങ്ങനെയെന്നല്ലേ... അതിനുള്ള പുതിയ സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാർക്ക്. 'ഇമ്മേഴ്‌സീവ് ഓഡിയോ ആന്‍ഡ് വീഡിയോ' എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി അദേഹം ഫോൺ കോൾ ചെയ്തിരിക്കുകയാണ്. ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോൺ സംഭാഷണങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. 'ഭാവിയിലെ വോയ്‌സ് കോൾ' തങ്ങൾ പരീക്ഷിച്ചുവെന്നാണ് പെക്ക ലണ്ട്മാർക്കിന്‍റെ അവകാശവാദം. 

ഇനി അവതരിപ്പിക്കാനിരിക്കുന്ന 5ജി അഡ്വാൻസ്ഡ് സ്റ്റാന്റേർഡിന്‍റെ ഭാഗമായാകും ഈ സാങ്കേതികവിദ്യ ടെക് ലോകത്തിന് മുന്നിലെത്തുകയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

1991ൽ ആദ്യമായി 2ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫോൺവിളി നടത്തുമ്പോൾ മുറിയിലുണ്ടായിരുന്ന വ്യക്തിയാണ് ലണ്ട്മാർക്ക്. ഫിൻലൻഡ് ഡിജിറ്റലൈസേഷൻ ആന്‍ഡ് ന്യൂ ടെക്‌നോളജീസ് അംബാസഡർ സ്റ്റീഫൻ ലിന്റ്‌സ്റ്റോമുമായാണ് പെക്ക ലണ്ട്മാർക്ക് ഫോണിൽ സംസാരിച്ചത്. 5ജി നെറ്റ് വർക്കിൽ ബന്ധിപ്പിച്ച സാധാരണ സ്മാർട്‌ഫോൺ ഉപയോഗിച്ചാണ് നോക്കിയ ഫോൺ കോൾ പരീക്ഷിച്ചത്.

Read more: മൈക്രോസോഫ്റ്റിലെ കൂട്ടപ്പിരിച്ചുവിടലില്‍ അമേരിക്കന്‍ സൈന്യം എന്തിന് ആശങ്കപ്പെടണം! കാരണമുണ്ട്

നിലവിലുള്ള ഫോൺവിളികളെല്ലാം മോണോഫോണിക് ആണ്. ശബ്ദം കംപ്രസ് ചെയ്യുമ്പോൾ ശബ്ദത്തിന്റെ ഢീറ്റെയിലിങ് നഷ്ടമാകും. പുതിയ സാങ്കേതികവിദ്യയിൽ 3ഡി സൗണ്ടാണ് ഫോൺ സംഭാഷണം നടത്തുന്നവർ കേൾക്കുന്നത്. ഇതിലൂടെ രണ്ട് പേർ അടുത്ത് നിന്ന് സംസാരിക്കുന്നതുപോലെയുള്ള ശബ്ദാനുഭവം ഫോൺവിളിയിൽ അനുഭവപ്പെടും. രണ്ട് വ്യക്തികൾ തമ്മിലുള്ള ഫോൺവിളിക്ക് മാത്രമല്ല കോൺഫറൻസ് കോളുകളിലും ഇമ്മേഴ്‌സീവ് ഓഡിയോ വീഡിയോ കോൾ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമെന്നാണ് നോക്കിയ ടെക്‌നോളജീസ് ഓഡിയോ റിസർച്ച് മേധാവി ജിറി ഹോപാനിമേയ് പറയുന്നത്. പങ്കെടുക്കുന്നവരുടെ സ്പെഷ്യൽ ലൊക്കേഷൻ അടിസ്ഥാനമാക്കി ശബ്ദം വേർതിരിച്ചറിയാൻ ഇതിലൂടെ കഴിയും. സ്മാർട്ട് ഫോണിലെ ഒന്നിലധികം മൈക്രോഫോണുകൾ ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.

ഇന്ന് സ്മാർട്‌ഫോണുകളിലും പിസികളിലും ഉപയോഗിക്കുന്ന മോണോഫോണിക് ടെലിഫോണ്‍ ശബ്ദം അവതരിപ്പിച്ചതിന് ശേഷം ലൈവ് വോയ്‌സ് കോളിങ് എക്സ്പീരിയൻസിലുണ്ടാകുന്ന വലിയ മുന്നേറ്റങ്ങളിലൊന്നാണിതെന്ന് നോക്കിയ ടെക്‌നോളജീസ് പ്രസിഡന്റ് ജെന്നി ലുക്കാൻഡർ പറഞ്ഞു.

Read more: ഒന്നും ശുഭസൂചനയല്ല; മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios